നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol, diesel price|ഇന്ധനവില മേൽപ്പോട്ടുതന്നെ; കൊച്ചിയിലും സെഞ്ച്വറിയടിച്ച് ഡീസൽ വില

  Petrol, diesel price|ഇന്ധനവില മേൽപ്പോട്ടുതന്നെ; കൊച്ചിയിലും സെഞ്ച്വറിയടിച്ച് ഡീസൽ വില

  നൂറ് രൂപ 22 പൈസയാണ് കൊച്ചിയിൽ ഡീസൽവില

  petrol diesel price

  petrol diesel price

  • Share this:
   തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില (fuel price)മേൽപ്പോട്ടു തന്നെ. പെട്രോളിന് (petrol)35 പൈസയും ഡീസലിന് (diesel)  37 പൈസയുമാണ് ഇന്ന് കൂട്ടിയത്. രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധനവില വീണ്ടും വർധിപ്പിച്ചത്.

   കേരളത്തിൽ കൊച്ചിയിലും ഡീസൽവില നൂറ് കടന്നു. നൂറ് രൂപ 22 പൈസയാണ് കൊച്ചിയിൽ ഡീസൽവില. പെട്രോളിന് 106 രൂപ അമ്പത് പൈസയാണ് പുതിയ വില. കഴിഞ്ഞ മാസം 24 മുതൽ ഇതുവരെ ഡീസലിന് ആറ് രൂപ 64 പൈസയും പെട്രോളിന് അഞ്ച് രൂപയുമാണ് കൂട്ടിയത്.

   പ്രധാന നഗരങ്ങളിലെ ഇന്ധനവില ചുവടെ:

   തിരുവനന്തപുരം

   ഡീസൽ- 102.05
   പെട്രോൾ-108. 13

   കോഴിക്കോട്-

   ഡീസൽ- 100.38
   പെട്രോൾ-106.67

   കഴിഞ്ഞ രണ്ട് ദിവസം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. അതിന് മുമ്പ് അടുപ്പിച്ചുള്ള നാല് ദിവസങ്ങളിലാണ് ഇന്ധനവില ഉയർന്നത്.

   ഡൽഹിയിൽ ഇന്നലെ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് 105.84 രൂപയും ലിറ്ററിന് 94.57 രൂപയും ആയിരുന്നു. ഇത് എക്കാലത്തെയും ഉയർന്ന നിരക്കാണ്.

   എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പെട്രോൾ ഇപ്പോൾ ലിറ്ററിന് 100 രൂപയോ അതിൽ കൂടുതലോ ആണ്. ഡീസൽ ഒരു ഡസനിലധികം സംസ്ഥാനങ്ങളിൽ 100-ൽ എത്തി. ബെംഗളൂരു, ദാമൻ, സിൽവസ എന്നിവിടങ്ങളിൽ ഡീസൽ ലിറ്ററിന് 100 രൂപ കടന്നു.

   അതേസമയം, രാജ്യത്ത് വർദ്ധിച്ചുവരുന്ന ഇന്ധന വില ഉടൻ കുറയാൻ പോകുന്നില്ല എന്നാണ് നിലവിലെ സൂചനകൾ വ്യക്തമാക്കുന്നത്. എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് കേന്ദ്ര സർക്കാർ നിരവധി എണ്ണ കയറ്റുമതി രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെങ്കിലും വിലയുടെ കാര്യത്തിൽ പെട്ടെന്നുള്ള ആശ്വാസത്തിന് സാധ്യതയില്ല.
   Published by:Naseeba TC
   First published:
   )}