രാജ്യതലസ്ഥാനമായ ഡൽഹി, മുംബൈ, കൊൽക്കത്ത തുടങ്ങി രാജ്യത്തെ വിവിധ നഗരങ്ങളിൽ ശനിയാഴ്ച പെട്രോൾ, ഡീസൽ (Petrol, Diesel prices) വിലയിൽ മാറ്റമില്ല.
നിലവിൽ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില ലിറ്ററിന് 103.97 രൂപയും ഡീസലിന് 86.67 രൂപയുമാണ്.
രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ, പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് ₹109.98, ₹94.14 എന്നിങ്ങനെ തുടരുന്നു.
കൊൽക്കത്തയിലും ചെന്നൈയിലും പെട്രോളിനും ഡീസലിനും യഥാക്രമം ₹104.67, ₹89.79, ചെന്നൈയിൽ ₹101.40, 91.43 എന്നിങ്ങനെയാണ്.
ബെംഗളൂരുവിൽ പെട്രോൾ ലിറ്ററിന് 100.58 രൂപയ്ക്കും ഡീസൽ 85.01 രൂപയ്ക്കും ഹൈദരാബാദിൽ ഒരു ലിറ്റർ പെട്രോൾ ഇപ്പോൾ 108.20 രൂപയ്ക്കും ഡീസൽ ഒരു ലിറ്ററിന് 94.62 രൂപയ്ക്കും ലഭ്യമാണ്.
പ്രാദേശിക നികുതികളും ഗതാഗത ചെലവും അനുസരിച്ച് വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും സെൻട്രൽ എക്‌സൈസ് തീരുവ യഥാക്രമം 5 രൂപയും 10 രൂപയും ആയി കുറയ്ക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെത്തുടർന്ന്, 25 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉപഭോക്താക്കൾക്ക് ആശ്വാസത്തിന് ഇട നൽകി ഇതുവരെ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റ് ആനുപാതികമായി കുറച്ചിട്ടുണ്ട് എന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തെ അറിയിച്ചു.
എന്നിരുന്നാലും, മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, ജാർഖണ്ഡ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങൾ ഉൾപ്പെടെ പെട്രോളിന്റെയും ഡീസലിന്റെയും വാറ്റിൽ ഒരു കുറവും വരുത്താത്ത 11 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഉണ്ട്.
രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:
1. മുംബൈ
പെട്രോൾ - ലിറ്ററിന് 109.98 രൂപ
ഡീസൽ - ലിറ്ററിന് 94.14 രൂപ
2. ഡൽഹി
പെട്രോൾ ലിറ്ററിന് 103.97 രൂപ
ഡീസൽ - ലിറ്ററിന് 86.67 രൂപ
3. ചെന്നൈ
പെട്രോൾ ലിറ്ററിന് 101.40 രൂപ
ഡീസൽ - ലിറ്ററിന് 91.43 രൂപ
4. കൊൽക്കത്ത
പെട്രോൾ - ലിറ്ററിന് 104.67 രൂപ
ഡീസൽ - ലിറ്ററിന് 89.79 രൂപ
5. ഭോപ്പാൽ
പെട്രോള് - ലിറ്ററിന് 107.23 രൂപ
ഡീസൽ - ലിറ്ററിന് 90.87 രൂപ
6. ഹൈദരാബാദ്
പെട്രോൾ ലിറ്ററിന് 108.20 രൂപ
ഡീസൽ - ലിറ്ററിന് 94.62 രൂപ
7. ബംഗളൂരു
പെട്രോൾ ലിറ്ററിന് 100.58 രൂപ
ഡീസൽ - ലിറ്ററിന് 85.01 രൂപ
8. ഗുവാഹത്തി
പെട്രോൾ ലിറ്ററിന് 94.58 രൂപ
ഡീസൽ - ലിറ്ററിന് 81.29 രൂപ
9. ലഖ്‌നൗ
പെട്രോൾ ലിറ്ററിന് 95.28 രൂപ
ഡീസൽ - ലിറ്ററിന് 86.80 രൂപ
10. ഗാന്ധിനഗർ
പെട്രോൾ ലിറ്ററിന് 95.35 രൂപ
ഡീസലിന് - 89.33 രൂപ
11. തിരുവനന്തപുരം
പെട്രോൾ - ലിറ്ററിന് 106.36 രൂപ
ഡീസൽ - ലിറ്ററിന് 93.47 രൂപ
Summary: Petrol and diesel prices remained constant across the country on November 13. In Delhi, petrol costs Rs 103.97 a litre while the rate of diesel was Rs 86.67 per litre. In Mumbai, petrol can be bought at Rs 109.98 per litre and diesel costs Rs 94.14 for one litreഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.