നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel Price| റെക്കോർഡിട്ട് ഇന്ധനവില; ഡീസലിന് 90 രൂപ കടന്നു

    Petrol Diesel Price| റെക്കോർഡിട്ട് ഇന്ധനവില; ഡീസലിന് 90 രൂപ കടന്നു

    തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ്.

    petrol diesel price

    petrol diesel price

    • Share this:
      ന്യൂഡൽഹി/ തിരുവനന്തപുരം: രാജ്യത്ത് ഇന്നും പെട്രോൾ, ഡീസൽ വില വർധിച്ചു. പുതിയ റെക്കോർഡിലാണ് ഇന്ധനവില. പെട്രോളിന് ലിറ്ററിന് 29 പൈസയും ഡീസലിന് 34 പൈസയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം ഇത് എട്ടാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. കഴിഞ്ഞ ആഴ്ച തുടർച്ചയായ നാലു ദിവസം പെട്രോൾ, ഡീസൽ വില വർധിച്ചിരുന്നു. ഈ മാസം രാജ്യതലസ്ഥാനത്ത് ഒരു ലിറ്റർ പെട്രോളിന് 1.94 രൂപയും ഡീസലിന് 2.22 രൂപയുമാണ് കൂടിയത്.

      ഇന്നത്തെ വില വർധനവോടെ ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 92.34 രൂപയും ഡീസലിന് 82.95 രൂപയുമാണ്. മുംബൈയിൽ പെട്രോൾ വില 98.65 രൂപയാണ്. ഡീസൽ വില മുംബൈയിൽ 90 കടന്നു. 90.11 രൂപയാണ് മുംബൈയിൽ ഇന്ന് ഒരു ലിറ്റർ ഡീസലിന്. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 94.32 രൂപയായി ഉയർന്നു. ഡീസലിന് 89.18 രൂപയാണ്. കൊച്ചിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 87.52 രൂപയുമാണ്.

      ഈ വർഷം ജനുവരിയിലും ഫെബ്രുവരിയിലും ഇന്ധന വില വർധിച്ചിരുന്നു. ഫെബ്രുവരി 27ന് ഇന്ധന വില റെക്കോർഡിലെത്തി. 24 ദിവസം വിലയിൽ മാറ്റമില്ലാതെ തുടർന്നശേഷം മാർച്ച് 24, 25 തീയതികളിലും മാർച്ച് 30നും എണ്ണ കമ്പനികൾ വിലയില്‍ നേരിയ കുറവുവരുത്തി. തുടർന്ന് 15 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം ഏപ്രിൽ 15നും വില കുറച്ചു. പിന്നീട് 18 ദിവസം വില മാറ്റമില്ലാതെ തുടർന്നശേഷം മെയ് നാലിനായിരുന്നു വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്.

      Also Read- Gold Price Today | സംസ്ഥാനത്ത് സ്വർണ്ണവില കൂടി; ഇന്നത്തെ നിരക്കുകൾ അറിയാം

      ഫെബ്രുവരിയിൽ പെട്രോൾ വില രാജസ്ഥാനിലും മധ്യപ്രദേശിലും 100 കടന്നിരുന്നു. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വാറ്റ് നികുതി ഈടാക്കുന്ന സംസ്ഥാനങ്ങളാണ് ഇവ. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിൽ ഒരു ലിറ്റർ പെട്രോളിന് 103.27 രൂപയാണ്. ഡീസൽ വില 95.97 രൂപയാണ്. മധ്യപ്രദേശിലെ അനുപ്പൂരിൽ പെട്രോളിന് 102.96 രൂപയാണ് വില. ഡീസലിന് 93.69 രൂപയും. ഈ മാസത്തെ വർധനവോടെ രാജസ്ഥാനിലെയും മധ്യപ്രദേശിലെയും മഹാരാഷ്ട്രയിലെയും വിവിധ നഗരങ്ങളിൽ പെട്രോൾ വില 100 കടന്നു. ഈ ആഴ്ച ആദ്യം ഭോപ്പാലിൽ പെട്രോൾ വില 100 പിന്നിട്ടിരുന്നു. സാമ്പത്തിക തലസ്ഥാനമായ മുംബൈയിലും ദിവസങ്ങൾക്കുള്ളിൽ പെട്രോൾ വില 100 കടന്നേക്കും.

      ഡൽഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വിലയിൽ 32.98 രൂപയാണ് കേന്ദ്ര സർക്കാരിന് ലഭിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതി അല്ലെങ്കിൽ വാറ്റ് 19.55 രൂപയാണ്. ഡീസലിന് സെൻട്രൽ എക്സൈസ് ഡ്യൂട്ടി 31.83 രൂപയും വാറ്റ് 10.99 രൂപയുമാണ്. പെട്രോളിന് കുറഞ്ഞത് 2.6 രൂപയും ഡീസലിന് 2 രൂപയും ഡീലർ കമ്മീഷനും വിലയിൽ ഉൾപ്പെടും. രാജ്യാന്തര എണ്ണവിലയും വിദേശ വിനിമയ നിരക്കുകളും അടിസ്ഥാനമാക്കിയാണ് രാജ്യത്തെ ചില്ലറ വിൽപന വില പുതുക്കി നിശ്ചയിക്കുന്നത്.

      കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ ഡീസൽ വില (ലിറ്ററിന്)

      അലപ്പുഴ - 93.34 / 88.27
      എറണാകുളം- 92.47 / 87.45
      ഇടുക്കി - 92.81/ 87.77
      കണ്ണൂർ- 92.76 / 87.74
      കാസർഗോഡ് - 93.14/ 88.10
      കൊല്ലം - 93.79/ 88.69
      കോട്ടയം- 93.01/ 87.96
      കോഴിക്കോട്- 92.80 / 87.78
      മലപ്പുറം- 93.51 / 88.45
      പാലക്കാട്- 94.18/ 89.07
      പത്തനംതിട്ട- 93.67/ 88.57
      തൃശ്ശൂർ- 93.30/ 88.22
      തിരുവനന്തപുരം- 94.32/ 89.18
      വയനാട് - 93.81 / 88.67

      അതേസമയം, രാജ്യാന്തര വിപണിയിൽ എണ്ണ വില കുറഞ്ഞു. പ്രധാന എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യയിലെ പല സംസ്ഥാനങ്ങൾ കോവിഡ് ലോക്ക്ഡൗണിലേക്ക് പോയത് ആവശ്യകത കുറച്ചിട്ടുണ്ട്. ബ്രെന്റ് ക്രൂഡോയില്‍ വില 10 സെന്റ് താഴ്ന്ന് ബാരലിന് 66.95 ഡോളറിനാണ് ഇന്ന് വ്യാപാരം നടക്കുന്നത്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിൽ വില മൂന്ന് സെന്റ് താഴ്ന്ന് ബാരലിന് 63.79 ഡോളറിനാണ് വ്യാപാരം നടക്കുന്നത്.
      Published by:Rajesh V
      First published:
      )}