നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Petrol Diesel price | രാജ്യത്ത് 27-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകൾ

    Petrol Diesel price | രാജ്യത്ത് 27-ാം ദിവസവും മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ നിരക്കുകൾ

    അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. എന്നാൽ ഈ മാറ്റം കണക്കിലെടുത്ത് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      Petrol Diesel Price Today, 13 August 2021: രാജ്യത്തെ പെട്രോൾ ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. തുടർച്ചയായ 27-ാം ദിവസമാണ് രാജ്യത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നത്. ഇന്നത്തെ പെട്രോൾ നിരക്കുകൾ രാവിലെ ആറ് മണിയോടെയാണ് പൊതുമേഖല എണ്ണക്കമ്പനികൾ പുതുക്കി നിശ്ചയിച്ച് പുറത്തുവിട്ടത്.

      അതേസമയം അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. എന്നാൽ ഈ മാറ്റം കണക്കിലെടുത്ത് രാജ്യത്ത് ഇന്ധനവില കുറയ്ക്കാൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോൾ, ഡീസൽ വില എക്സൈസ് തീരുവയും ഡീലർ കമ്മീഷനും മറ്റ് ഘടകങ്ങളും ചേർത്താണ് നിർണയിക്കുന്നത്. ഐ‌ ഒ‌സി‌ എൽ വെബ്‌സൈറ്റ് അനുസരിച്ച്, രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.84 രൂപയും ഡീസലിന് 89.87 രൂപയുമാണ് ഇന്നത്തെ വില.

      കേരളത്തിലെ പെട്രോൾ വില ഇങ്ങനെ

      ആലപ്പുഴ- പെട്രോളിന് 102.72 രൂപ
      എറണാകുളം- പെട്രോളിന് 102.04 രൂപ
      ഇടുക്കി- പെട്രോളിന് 103.33 രൂപ
      കണ്ണൂർ- പെട്രോളിന് 102.48 രൂപ
      കാസർകോട്- പെട്രോളിന് 102.75 രൂപ
      കൊല്ലം- പെട്രോളിന് 103.20 രൂപ
      കോട്ടയം- പെട്രോളിന് 102.29 രൂപ
      കോഴിക്കോട്- പെട്രോളിന് 102.29 രൂപ
      മലപ്പുറം- പെട്രോളിന് 102.38 രൂപ
      പാലക്കാട്- പെട്രോളിന് 102.72 രൂപ
      പത്തനംതിട്ട- പെട്രോളിന് 103.01 രൂപ
      തൃശൂർ- പെട്രോളിന് 102.37 രൂപ
      തിരുവനന്തപുരം പെട്രോളിന് 103.55 രൂപ
      വയനാട് പെട്രോളിന് 103.27 രൂപ

      രാജ്യത്തെ വിവിധ നഗരങ്ങളിലെ പെട്രോൾ-ഡീസൽ വില (2021 ഓഗസ്റ്റ് 13 ന് പെട്രോൾ ഡീസൽ വില)

      ഡൽഹി - പെട്രോൾ 101.84 രൂപയും ഡീസൽ ലിറ്ററിന് 89.87 രൂപയും
      മുംബൈ - പെട്രോൾ 107.83 രൂപയും ഡീസൽ ലിറ്ററിന് 97.45 രൂപയും
      ചെന്നൈ - പെട്രോൾ 101.49 രൂപയും ഡീസൽ ലിറ്ററിന് 94.39 രൂപയും
      കൊൽക്കത്ത - പെട്രോൾ 102.08 രൂപയും ഡീസൽ ലിറ്ററിന് 93.02 രൂപയും
      ചണ്ഡീഗഡ് - പെട്രോൾ ലിറ്ററിന് 97.93 രൂപയും ഡീസലിന് 89.50 രൂപയും
      റാഞ്ചി - പെട്രോൾ 96.68 രൂപയും ഡീസൽ ലിറ്ററിന് 94.84 രൂപയും
      ലക്നൗ - പെട്രോൾ 98.92 രൂപയും ഡീസൽ ലിറ്ററിന് 90.26 രൂപയും
      പട്ന - പെട്രോൾ 104.25 രൂപയും ഡീസൽ ലിറ്ററിന് 95.57 രൂപയും
      ഭോപ്പാൽ - പെട്രോളിന് 110.20 രൂപയും ഡീസലിന് 98.67 രൂപയും

      ജൂലൈ 17 മുതൽ ഒരേ നിരക്കിലാണ് ഇന്ധനവില. രാജ്യത്തെ 19 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു. ഇതിൽ മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, രാജസ്ഥാൻ, മധ്യപ്രദേശ്, കർണാടക, ഉത്തർപ്രദേശ്, ഹരിയാന, ജമ്മു കശ്മീർ, ഒഡീഷ, ലഡാക്ക്, ബീഹാർ, കേരളം, പഞ്ചാബ്, സിക്കിം, നാഗാലാൻഡ് എന്നിവ ഉൾപ്പെടുന്നു.

      Also Read-EPF | ഇപിഎഫ് ആധാറുമായി ബന്ധിപ്പിച്ചോ? മൂന്നാഴ്ച കഴിഞ്ഞാല്‍ അക്കൗണ്ടില്‍ നിന്ന് പണം എടുക്കാനാവില്ല

      രാജ്യത്തെ മൂന്ന് പൊതുമേഖല എണ്ണ വിപണന കമ്പനികളായ HPCL, BPCL, IOC എന്നിവ ദിവസവും രാവിലെ 6 മണിക്ക് ശേഷം പെട്രോളിന്റെയും ഡീസലിന്റെയും പുതിയ നിരക്കുകൾ പുറത്തിറക്കും. പുതിയ നിരക്കുകൾക്കായി, വെബ്സൈറ്റ് സന്ദർശിച്ച് വിവരങ്ങൾ നേടാം. അതേസമയം, മൊബൈൽ ഫോണുകളിൽ SMS വഴി നിരക്ക് പരിശോധിക്കാനും കഴിയും. 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചുകൊണ്ട് പെട്രോളിന്റെയും ഡീസലിന്റെയും വില അറിയാനാകും. ഇതിനായി RSP <space> പെട്രോൾ പമ്പ് ഡീലർ കോഡ് എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് അയയ്ക്കണം. നിങ്ങൾ ഡൽഹിയിലാണെങ്കിൽ പെട്രോളിന്റെ വില അറിയണമെങ്കിൽ സന്ദേശത്തിലൂടെ ഡീസൽ, നിങ്ങൾ RSP 102072 എന്ന് ടൈപ്പ് ചെയ്തു 92249 92249 ലേക്ക് എസ് എം എസ് അയച്ചാൽ മതി.
      Published by:Anuraj GR
      First published:
      )}