നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  Petrol Diesel Price| പെട്രോള്‍, ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

  അഞ്ചു ദിവസത്തിനിടെ നാലാം തവണയാണ് ഡീസലിന്റെ വില ഇന്നലെ വർധിച്ചത്. അതേസമയം 72 ദിവസത്തിന് ശേഷമാണ് ഇന്നലെ പെട്രോൾവില കൂടിയത്.

  petrol diesel price

  petrol diesel price

  • Share this:
   കൊച്ചി/ ന്യൂഡൽഹി: ഇന്ന് പെട്രോൾ ഡീസൽ വിലയിൽ മാറ്റമില്ല. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയും ഡീസലിന് 26 പൈസയും വർധിച്ചിരുന്നു. അഞ്ചു ദിവസത്തിനിടെ നാലാം തവണയാണ് ഡീസലിന്റെ വില ഇന്നലെ വർധിച്ചത്. അതേസമയം 72 ദിവസത്തിന് ശേഷമാണ് ഇന്നലെ പെട്രോൾവില കൂടിയത്.

   ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.39 രൂപയും ഡീസലിന് 89.57 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 107.47 രൂപയും ഡീസലിന് 97.21 രൂപയുമാണ്. കൊൽക്കത്തയിൽ പെട്രോളിന് 101.87 രൂപയും ഡീസലിന് 92.67 രൂപയുമാണ്. ചെന്നൈയിൽ വില യഥാക്രമം 99.15 രൂപയും 94.17 രൂപയുമാണ്.

   Also Read- Sthree Sakthi SS-280, Kerala Lottery Result | സ്ത്രീശക്തി SS-280 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

   കൊച്ചിയിൽ പെട്രോൾ വില 101 രൂപ 55 പൈസയായി. കൊച്ചിയിൽ 94 രൂപ 42 പൈസയാണ് ഡീസലിന്റെ പുതിയ വില. തിരുവനന്തപുരത്ത് പെട്രോളിന് 103 രൂപ 62 പൈസയും ഡീസലിന് 96 രൂപ 36 പൈസയുമായി വർധിച്ചു. കോഴിക്കോട് 101 രൂപ 85 പൈസയും 94 രൂപയും 73പൈസയുമാണ് യഥാക്രമം പുതിയ വില.

   Also Read- Nirmal NR-243, Kerala Lottery result| നിര്‍മല്‍ NR 243 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

   പത്തൊമ്പത് ദിവസം മാറ്റമില്ലാതെ തുടർന്നതിന് ശേഷമായിരുന്നു വെള്ളിയാഴ്ച്ച ഡീസൽ വില വർധിപ്പിച്ചത്. സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ ഒ സി), ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബി പി സി എൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ (എച്ച് പി സി എൽ) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയർന്നിട്ടും സെപ്റ്റംബർ അഞ്ച് മുതൽ ഇന്ധന നിരക്ക് പുതുക്കിയിരുന്നില്ല.

   കേരളത്തിലെ ഇന്നത്തെ പെട്രോൾ വില ലിറ്ററിന്

   ആലപ്പുഴ- ₹ 102.01
   കൊച്ചി- ₹ 101.55
   വയനാട്- ₹ 102.72
   കണ്ണൂർ- ₹ 101.81
   കാസർകോട്- ₹ 102.73
   കൊല്ലം- ₹ 102.94
   കോട്ടയം- ₹ 102.04
   കോഴിക്കോട്- ₹ 101.85
   മലപ്പുറം- ₹ 102.32
   പാലക്കാട്- ₹ 102.80
   പത്തനംതിട്ട- ₹ 102.61
   തൃശൂർ- ₹ 102.17
   തിരുവനന്തപുരം- ₹ 103.62

   കേരളത്തിലെ ഇന്നത്തെ ഡീസൽ വില ലിറ്ററിന്

   ആലപ്പുഴ- ₹ 94.85
   കൊച്ചി- ₹ 94.42
   വയനാട്- ₹ 95.48
   കണ്ണൂർ- ₹ 94.68
   കാസർകോട്- ₹ 95.54
   കൊല്ലം- ₹ 95.72
   കോട്ടയം-₹ 94.88
   കോഴിക്കോട്- ₹ 94.73
   മലപ്പുറം- ₹ 95.17
   പാലക്കാട്- ₹ 95.59
   പത്തനംതിട്ട- ₹ 95.41
   തൃശൂർ- ₹ 95.00
   തിരുവനന്തപുരം- ₹ 96.36

   സെപ്റ്റംബർ 24 മുതൽ നാലുതവണയായി ഡീസലിന് 95 പൈസയാണ് വർധിച്ചത്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്.
   Published by:Rajesh V
   First published:
   )}