കേന്ദ്ര സർക്കാർ (Union government) പെട്രോളിനും (Petrol) ഡീസലിനും (Diesel) ലിറ്ററിന് യഥാക്രമം 5 രൂപയും 10 രൂപയും എക്സൈസ് തീരുവ (Excise Duty) കുറച്ചതിന് പിന്നാലെ, 22 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വിൽപ്പന നികുതി/വാറ്റ് (VAT) നിരക്കുകൾ കുറച്ചു. പെട്രോളിന് 8.70 രൂപവരെയും ഡീസലിന് 9.52 രൂപ വരെയും നികുതിയിളവ് വരുത്തിയിട്ടുണ്ട്.
ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാന സർക്കാരുകൾ ഉപഭോക്താക്കൾക്ക് നികുതി ഇളവ് നൽകിയപ്പോൾ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾ നികുതി ഇളവ് നൽകാൻ വിസമ്മതിച്ചു. നികുതി കുത്തനെ വർധിപ്പിച്ചത് കേന്ദ്രമായതിനാൽ, നികുതി വെട്ടിക്കുറയ്ക്കേണ്ടത് അവരുടെ ബാധ്യതയാണെന്നും തങ്ങളുടേതല്ലെന്നുമാണ് സംസ്ഥാനങ്ങളുടെ നിലപാട്. സംസ്ഥാനങ്ങളുമായി പങ്കിടേണ്ടതില്ലാത്ത വിവിധതരം സെസുകളിലെ കുത്തനെ വർദ്ധന ഉൾപ്പെടെ സമീപ വർഷങ്ങളിൽ കേന്ദ്രം സ്വീകരിച്ച വിവിധ നടപടികൾ കാരണം വരുമാനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചിട്ടുണ്ടെന്നാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളുടെ വാദം.
കേന്ദ്രം നികുതി കുറച്ചതിന് പിന്നാലെ സ്വന്തം നിലയ്ക്ക് വിൽപന നികുതി/ വാറ്റ് നിരക്കുകളിൽ ഏറ്റവും വലിയ കുറവ് വരുത്തിയത് ലഡാക്കാണ്. നികുതി കുറവായതിനാൽ ചെറിയ മാറ്റം വന്നത് ഉത്തരാഖണ്ഡിലാണ്. പെട്രോളിന്റെ കാര്യത്തിൽ ഉത്തരാഖണ്ഡിൽ 0.81 രൂപയുടെ കുറവ് വരുത്തിയപ്പോൾ ന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ 7.66 രൂപയുടെ വരെ കുറവാണ് വരുത്തിയത്.
കർണാടക, പുതുച്ചേരി, മിസോറാം, അരുണാചൽ പ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര, അസം, സിക്കിം, ബിഹാർ, മധ്യപ്രദേശ്, ഗോവ, ഗുജറാത്ത്, ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു, ചണ്ഡീഗഡ്, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു & കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ലഡാക്ക്. എന്നിവരാണ് അധിക വാറ്റ് ആനുകൂല്യങ്ങൾ കുറച്ച സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
വിൽപന നികുതി/ വാറ്റ് നിരക്കുകൾ കുറച്ച സംസ്ഥാനങ്ങൾ/ കേന്ദ്ര ഭരണ പ്രദേശങ്ങൾ
No. | സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം | ഡീസലിന് കുറച്ച നികുതി | ഡീസലിന് ആകെ കുറഞ്ഞത് | പെട്രോളിന് കുറച്ച നികുതി | പെട്രോളിന് ആകെ കുറഞ്ഞത് |
1 | കർണാടക | 7.02 രൂപ | 19.49 രൂപ | 7.06 രൂപ | 13.35 രൂപ |
2 | പുതുച്ചേരി | 7 രൂപ | 19.98 രൂപ | 7 രൂപ | 12.85 രൂപ |
3 | മിസോറം | 6.82 രൂപ | 18.34 രൂപ | 6.80 രൂപ | 12.62 രൂപ |
4 | അരുണാചൽപ്രദേശ് | 4.11 രൂപ | 15.43 രൂപ | 4.46 രൂപ | 10.06 രൂപ |
5 | മണിപ്പൂർ | 3.26 രൂപ | 15.13 രൂപ | 5.45 രൂപ | 11.59 രൂപ |
6 | നാഗാലാൻഡ് | 5.11 രൂപ | 16.91 രൂപ | 5.54 രൂപ | 11.42 രൂപ |
7 | ത്രിപുര | 4.95 രൂപ | 17.02 രൂപ | 6.10 രൂപ | 12.10 രൂപ |
8 | അസം | 5.11 രൂപ | 17.07 രൂപ | 5.34 രൂപ | 11.52 രൂപ |
9 | സിക്കിം | 7 രൂപ | 18.55 രൂപ | 7.10 രൂപ | 12.90 രൂപ |
No. | സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം | ഡീസലിന് കുറച്ച നികുതി | ഡീസലിന് ആകെ കുറഞ്ഞത് | പെട്രോളിന് കുറച്ച നികുതി | പെട്രോളിന് ആകെ കുറഞ്ഞത് |
10 | ബിഹാർ | 2.01 രൂപ | 13.98 രൂപ | 2.02 രൂപ | 7.89 രൂപ |
11 | മധ്യപ്രദേശ് | 4.53 രൂപ | 17.03 രൂപ | 5.33 രൂപ | 11.60 രൂപ |
12 | ഗോവ | 4.38 രൂപ | 16.81 രൂപ | 5.47 രൂപ | 11.42 രൂപ |
13 | ഗുജറാത്ത് | 4.32 രൂപ | 17 രൂപ | 5.65 രൂപ | 11.53 രൂപ |
14 | ദാദ്ര നഗർ ഹവേലി | 4.99 രൂപ | 17.30 രൂപ | 6 രൂപ | 11.70 രൂപ |
15 | ദാമൻ ദിയു | 4.98 രൂപ | 17.30 രൂപ | 5.98 രൂപ | 11.68 രൂപ |
16 | ചണ്ഡിഗഡ് | 5.56 രൂപ | 17.26 രൂപ | 5.89 രൂപ | 11.71 രൂപ |
17 | ഹരിയാന | 0.31 രൂപ | 12.10 രൂപ | 5.78 രൂപ | 11.67 രൂപ |
18 | ഹിമാചൽ പ്രദേശ് | 5.86 രൂപ | 17.33 രൂപ | 5.89 രൂപ | 11.71 രൂപ |
| സംസ്ഥാനം/ കേന്ദ്ര ഭരണ പ്രദേശം | ഡീസലിന് കുറച്ച നികുതി | ഡീസലിന് ആകെ കുറഞ്ഞത് | പെട്രോളിന് കുറച്ച നികുതി | പെട്രോളിന് ആകെ കുറഞ്ഞത് | |
19 | ജമ്മു കശ്മീർ | 7.02 രൂപ | 18.69 രൂപ | 7.06 രൂപ | 12.83 രൂപ | |
20 | ഉത്തരാഖണ്ഡ് | 0 രൂപ | 11.82 രൂപ | 0.81 രൂപ | 6.64 രൂപ | |
21 | ഉത്തർപ്രദേശ് | 0.29 രൂപ | 12.11 രൂപ | 5.77 രൂപ | 11.68 രൂപ | |
22 | ലഡാക്ക് | 7.94 രൂപ | 19.61 രൂപ | 7.66 രൂപ | 13.43 രൂപ |
വിൽപന നികുതി/ വാറ്റ് നിരക്കുകൾ കുറയ്ക്കാൻ തയാറാകാത്ത സംസ്ഥാനങ്ങൾ
ഭരിക്കുന്ന പാർട്ടി / സഖ്യം | സംസ്ഥാനം/ കേന്ദ്രഭരണ പ്രദേശം |
കോണ്ഡഗ്രസ്/ സഖ്യം | രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, തമിഴ്നാട് |
ആം ആദ്മി പാർട്ടി | ഡൽഹി |
തൃണമൂൽ കോൺഗ്രസ് | പശ്ചിമ ബംഗാൾ |
ഇടതുമുന്നണി | കേരളം |
ബിജെപി സഖ്യം | ഒഡീഷ |
ടിആർഎസ് | തെലങ്കാന |
വൈഎസ്ആർ കോൺഗ്രസ് | ആന്ധ്രാപ്രദേശ് |
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Assam, Diesel price, Fuel price, Goa, Himachal, Jammu and kashmir, Karnataka, Manipur govt, Petrol Diesel price today, Petrol price, Petrol Price today, Tripura, Uttar Pradesh