• HOME
  • »
  • NEWS
  • »
  • money
  • »
  • Gautam Adani | ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി; ആസ്തി എത്രയെന്ന് അറിയാം

Gautam Adani | ലോക കോടീശ്വരന്മാരിൽ മൂന്നാമനായി ഗൗതം അദാനി; ആസ്തി എത്രയെന്ന് അറിയാം

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ മാത്രം 60.9 ബില്യണ്‍ ഡോളറാണ് അദാനിയുടെ സമ്പാദ്യത്തിലുണ്ടായ വര്‍ധനവ്.

  • Last Updated :
  • Share this:
    ലോക സമ്പന്ന പട്ടികയില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കി ഗൗതം അദാനി (Gautam Adani ). ഇതാദ്യമായാണ്ഒരു ഏഷ്യക്കാരന്‍ ബ്ലൂംബെര്‍ഗ് ബില്യണയേഴ്സ് പട്ടികയില്‍ (Bloomberg Billionaires Index) മൂന്നാം സ്ഥാനത്തെത്തുന്നത്. 137.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ ആകെ സമ്പത്ത്. ആഗോള റാങ്കിംഗില്‍ എലോണ്‍ മസ്‌കിനും (Elon Musk) ജെഫ് ബെസോസിനും (Jeff Bezos) തൊട്ടുപിന്നിലാണ് അദാനി സ്ഥാനം പിടിച്ചിരിക്കുന്നത്.

    ടെസ്‌ല സിഇഒ എലോണ്‍ മസ്‌കിന്റെ ആസ്തി 251 ബില്യണ്‍ ഡോളറാണ്. അതേസമയം ആമസോണ്‍ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ ആകെ ആസ്തി 153 ബില്യണ്‍ ഡോളറാണ്. ആഡംബര ഫാഷന്‍ ശൃംഖലയായ എല്‍വിഎംഎച്ച് കമ്പനി സഹസ്ഥാപകനായ ബെര്‍നാഡ് ആര്‍നോള്‍ട്ടിനെ പിന്തള്ളിയാണ് അദാനി മൂന്നാം സ്ഥാനത്തെത്തിയത്.

    അതേസമയം, ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച് 2022ല്‍ മാത്രം 60.9 ബില്യണ്‍ ഡോളറാണ് അദാനിയുടെ സമ്പാദ്യത്തിലുണ്ടായ വര്‍ധനവ്. ജൂലൈയില്‍, ഫോര്‍ബ്സിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തിലെ സമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി നാലാം സ്ഥാനത്ത് എത്തിയിരുന്നു. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി നാലാം സ്ഥാനത്തെത്തിയത്.

    Also Read-RIL AGM 2022: ജിയോ 5ജി ദീപാവലിക്ക്; എഫ്എംസിജി ബിസിനസ്, പുതിയ ഊർജ പദ്ധതി; റിലയൻസ് വാർഷിക പൊതുയോഗത്തിലെ പ്രഖ്യാപനങ്ങൾ

    ലോകത്തിലെ ഏറ്റവും സമ്പന്നരായ ശതകോടീശ്വരന്മാരില്‍ ചിലരെ മറികടക്കാന്‍ അദാനിക്ക് കഴിഞ്ഞതിന് പിന്നിലെ ഒരു കാരണം അവര്‍ കൂടുതല്‍ സംഭവാനകൾ നൽകാൻ ആരംഭിച്ചതാണെന്ന് നിരീക്ഷകര്‍ ചൂണ്ടികാട്ടി. ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന് 20 ബില്യണ്‍ ഡോളര്‍ ആണ് ബില്‍ ഗേറ്റ്‌സ് സംഭവാന നല്‍കിയത്. അതേസമയം വാറന്‍ ബഫറ്റ് ഇതിനകം 35 ബില്യണ്‍ ഡോളറിലധികം ചാരിറ്റിക്കായി നൽകിയിട്ടുണ്ട്.

    ഫോബ്സിന്റെ റിയല്‍ ടൈം ശതകോടീശ്വര പട്ടിക പ്രകാരം ജൂലൈയില്‍ അദാനി കുടുംബത്തിന്റെ സമ്പത്ത് 115.6 ബില്യണ്‍ ഡോളറാണ്. ഏപ്രിലില്‍, ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്നതിന് പുറമെ, ഇതിഹാസ നിക്ഷേപകനായ വാറന്‍ ബഫറ്റിനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ ധനികനായി മാറിയിരിരുന്നു. ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം, 91 കാരനായ വാള്‍സ്ട്രീറ്റ് നിക്ഷേപകനെക്കാള്‍ ഏകദേശം 2 ബില്യണ്‍ ഡോളര്‍ അധികം സമ്പത്താണ് അദാനി നേടിയത്.

    ഫോര്‍ബ്സിന്റെ കണക്കുകള്‍ പ്രകാരം ഏപ്രിലില്‍ ഗൗതം അദാനിയുടെയും കുടുംബത്തിന്റെയും ആസ്തി 123.7 ബില്ല്യണ്‍ ഡോളറായിരുന്നു. അതേസമയം, വാറന്‍ ബഫറ്റിന് 121.7 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് ഉണ്ടായിരുന്നത്. വിമാനത്താവളങ്ങള്‍ മുതല്‍ ഹരിത ഊര്‍ജ്ജം വരെ വ്യാപിച്ച് കിടക്കുന്ന ബിസിനസുകളാണ് ഗൗതം അദാനിയെ സമ്പന്നനാക്കിയത്. അദാനി എന്റര്‍പ്രൈസസ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി പവര്‍ എന്നിവയാണ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട അദാനി ഗ്രൂപ്പിന്റെ ചില കമ്പനികള്‍.

    Also Read-Mass Wedding | ഭിന്നശേഷിക്കാരായ 50 ദമ്പതികൾ സമൂഹവിവാഹത്തിലൂടെ ഒരുമിച്ചു; ആഭരണങ്ങളും വസ്ത്രങ്ങളുമായി അതിഥികള്‍

    'പുനരുപയോഗ ഊര്‍ജ കമ്പനിയായ അദാനി ഗ്രീന്‍ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ശേഷം, ഗൗതം അദാനിയുടെ സമ്പത്ത് 2020 ലെ 17 ബില്യണ്‍ ഡോളറില്‍ നിന്ന് ഏകദേശം അഞ്ച് മടങ്ങ് വര്‍ധിച്ച് 81 ബില്യണ്‍ ഡോളറായെന്ന് ഈ വര്‍ഷമാദ്യം പുറത്തിറങ്ങിയ ഹൂറണ്‍ ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    ഇതിനിടെ, ജൂണില്‍ തന്റെ 60-ാം ജന്മദിനത്തോടനുബന്ധിച്ച് സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കായി 60,000 കോടി രൂപ നല്‍കുമെന്ന് അദാനി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ തുക ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം എന്നിവയ്ക്കായി വിനിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
    Published by:Jayesh Krishnan
    First published: