ന്യൂഡല്‍ഹി: രാജ്യത്തെ 2019-20 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തിലെ മൊത്ത ആഭ്യന്തര ഉത്പാദന (ജിഡിപി) വളര്‍ച്ചാനിരക്ക് അഞ്ച് ശതമാനം. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളിലെ കണക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്ഗനൈസേഷന് (സി എസ് ഒ) ഇന്ന് പുറത്തുവിട്ട കണക്കു പ്രകാരമാണിത്.
മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ പാദത്തിലെ വളര്‍ച്ചാനിരക്ക് 5.8 ശതമാനമായിരുന്നു. അതായത് മുന്‍പാദത്തിലെ വളര്‍ച്ചയെ അപേക്ഷിച്ച് 0.8 ശതമാനത്തിന്റെ കുറവാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ 7.8 ശതമാനമായിരുന്നു വളർച്ചാ നിരക്ക്.
Also Read- പൊതുമേഖലാ ബാങ്കുകൾ 27ൽ നിന്ന് 12 ആകും; PNB രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്ക്
ഉപഭോഗത്തിലും ഉത്പാദനമേഖലയിലുമുണ്ടായ ഇടിവാണ് തിരിച്ചടിക്ക് കാരണം. കണ്‍സ്യൂമര്‍ ഡിമാന്‍ഡിലും സ്വകാര്യ നിക്ഷേപത്തിലുമുണ്ടായ ഇടിവാണ് സാമ്പത്തിക വളര്‍ച്ച കുറയാന്‍ കാരണമായെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനു മുമ്പ് 2012-13ലെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തിലാണ് ഏറ്റവും കുറഞ്ഞ ജി ഡി പി വളര്‍ച്ച രേഖപ്പെടുത്തിയിരുന്നത്. 4.9 ശതമാനമായിരുന്നു അന്നത്തെ വളര്‍ച്ചാ നിരക്ക്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.