ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ചാ നിരക്കിൽ വൻ ഇടിവ്. ഈ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിൽ (ജിഡിപി) 23.9% ഇടിവ് രേഖപ്പെടുത്തി. രാജ്യം സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു ഘട്ടത്തിലേക്ക് പ്രവേശിച്ചതായി സാമ്പത്തികശാസ്ത്ര വിദഗ്ദ്ധർ പറയുന്നു. ജിഡിപി ഡാറ്റ തിങ്കളാഴ്ച പുറത്തുവിട്ടതോടെ രണ്ടാം പാദത്തിൽ മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 23.9 ശതമാനം ഇടിവാണ് രേഖപ്പെടുത്തിടജ്. കൊറോണ വൈറസ് മഹാമാരിയും തുടർന്നുള്ള ലോക്ക്ഡൌണുകളും ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചു. ബിസിനസ്സ് പ്രവർത്തനങ്ങൾ നിർത്തുകയും ഉപഭോക്തൃ ആവശ്യകത കുത്തനെ കുറയുകയും ചെയ്തത് സമ്പദ് വ്യവസ്ഥയ്ക്ക് കനത്ത തിരിച്ചടിയായി.
1996 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ ജിഡിപി വൻതോതിൽ ഇടിഞ്ഞിരുന്നു. എന്നാൽ അന്നത്തെ സ്ഥിതിവിശേഷത്തോട് സാമ്യമുള്ളതാണ് ഇന്നത്തെ വലിയ മാന്ദ്യമാണെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എൻഎസ്ഒ) പറഞ്ഞു. 1996ലെ ആദ്യ പാദത്തിൽ രേഖപ്പെടുത്തിയതിലും വലിയ ഇടിവാണ് ഇപ്പോഴത്തേത്. എട്ടുവർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് മൊത്തം ആഭ്യന്തര ഉൽപാദനം.
ബ്ലൂംബെര്‍ഗ് നടത്തിയ സര്‍വേയിലെ സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായത്തില്‍, ജൂണില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യയുടെ ജിഡിപി 18 ശതമാനം കുറഞ്ഞുവെന്നാണ് കണക്കാക്കുന്നത്. ഈ മാസം ആദ്യം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഇക്കോവ്രാപ് റിപ്പോര്‍ട്ടില്‍ രാജ്യത്തിന്റെ ജിഡിപി ആദ്യ പാദത്തില്‍ 16.5 ശതമാനം ചുരുങ്ങുമെന്ന് വിലയിരുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.