'പണിമുടക്കിൽ പങ്കെടുക്കരുത്'; കേരള ബാങ്ക് ജീവനക്കാർക്ക് സർക്കുലർ
'പണിമുടക്കിൽ പങ്കെടുക്കരുത്'; കേരള ബാങ്ക് ജീവനക്കാർക്ക് സർക്കുലർ
ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ബാങ്ക് സ്റ്റാഫ് റെഗുലേഷന്റെ ലംഘനമാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. കേരള ബാങ്കിലെ ഇടത് അനുകൂല യൂണിയൻ നേതാക്കളെ കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന് കാട്ടി കേരള ബാങ്ക്(സംസ്ഥാന സഹകരണ ബാങ്ക്) ജീവനക്കാർക്ക് ജനറൽ മാനേജർ സർക്കുലർ അയച്ചു. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നത് ബാങ്ക് സ്റ്റാഫ് റെഗുലേഷന്റെ ലംഘനമാണെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. കേരള ബാങ്കിലെ ഇടത് അനുകൂല യൂണിയൻ നേതാക്കളെ കഴിഞ്ഞ ദിവസം തന്നെ ഇക്കാര്യം അറിയിച്ചിരുന്നു.
പ്രൊബേഷൻ പൂർത്തിയാക്കാത്തവരും ദിവസവേതനക്കാരും പണിമുടക്കിൽ പങ്കെടുത്താൽ പിരിച്ചുവിടുമെന്നും സർക്കുലറിൽ മുന്നറിയിപ്പ് നൽകുന്നു. ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടത് ശാഖാ മാനേജർക്കുണ്ടെന്നും സർക്കുലറിൽ പറയുന്നുണ്ട്.
ബാങ്ക് സ്റ്റാഫ് റെഗുലേഷന്റെ പകർപ്പ് സഹിതമാണ് എല്ലാ ജീവനക്കാർക്കും ജനറൽ മാനേജർ സർക്കുലർ അയച്ചിട്ടുള്ളത്. പണിമുടക്ക് ദിവസത്തെ ഹാർജനില പ്രത്യേകമായി ബാങ്ക് ഹെഡ് ഓഫീസിലെ പി ആൻഡ് ഇ സെക്ഷനിലേക്ക് കൈമാറാനും നിർദേശമുണ്ട്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.