• HOME
  • »
  • NEWS
  • »
  • money
  • »
  • LIC Saral Pension scheme | ഒറ്റത്തവണ പ്രീമിയം അടച്ച് മാസം 12,000 രൂപ പെൻഷൻ നേടാം: എൽഐസി സരൾ പെൻഷൻ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

LIC Saral Pension scheme | ഒറ്റത്തവണ പ്രീമിയം അടച്ച് മാസം 12,000 രൂപ പെൻഷൻ നേടാം: എൽഐസി സരൾ പെൻഷൻ പദ്ധതിയെക്കുറിച്ച് അറിയേണ്ടതെല്ലാം

ഒരു വ്യക്തി പോളിസി വാങ്ങിയ ഉടൻ തന്നെ പെൻഷൻ ആരംഭിക്കും. ഏറ്റവും കുറഞ്ഞ വാർഷിക തുക പ്രതിവർഷം 12,000 രൂപയാണ്. പരമാവധി പരിധിയില്ല

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ന്യൂഡൽഹി: ‘ആരോഗ്യമാണ് സമ്പത്ത്’ എന്ന കാര്യം കഴിഞ്ഞ രണ്ട് വർഷത്തിനിടെ എല്ലാവരും മനസ്സിലാക്കിയിട്ടുണ്ടാകും. കഴിഞ്ഞ 2 വർഷമായി നാം നേരിട്ടു കൊണ്ടിരിക്കുന്ന കോവിഡ് -19 മഹാമാരിയെ തുടർന്ന് സാമ്പത്തിക സ്ഥിരതയുടെയും (Financial Stability) ഇൻഷുറൻസിന്റെയും (Insurance) ആവശ്യകതയും പലർക്കും മനസ്സിലായിട്ടുണ്ടാകും.

    ആരോഗ്യ പ്രതിസന്ധി ഘട്ടങ്ങൾ സാമ്പത്തിക സ്ഥിരതയെയും ബാധിക്കും. ഈ സമയത്ത് ഇത്തരം പ്രത്യാഘാതങ്ങൾ സന്തുലിതമാക്കാൻ സഹായിക്കുന്ന ഒന്നാണ് ഇൻഷുറൻസ്. ഇൻഷുറൻസുകളിൽ തന്നെ ഒറ്റ തവണ മാത്രം പ്രീമിയം അടക്കേണ്ട സ്കീമിനെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

    "നിങ്ങളുടെ ക്ഷേമം ഞങ്ങളുടെ ഉത്തരവാദിത്തമാണ്," എന്ന് വ്യക്തമാക്കിയിട്ടുള്ള എൽഐസിയുടെ സരൾ പെൻഷൻ പ്ലാൻ പോളിസി, ഒറ്റത്തവണ പ്രീമയത്തിലൂടെ ഇൻഷുറൻസ് ഉടമയ്ക്ക് പ്രതിമാസം 12,000 രൂപ പെൻഷൻ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ്

    ഈ പ്ലാനിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
    സരൾ പെൻഷൻ യോജനയ്ക്ക് കീഴിൽ, എൽഐസി 2 ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്.

    1- പർച്ചേസ് വിലയുടെ 100% റിട്ടേണോടു കൂടിയ ലൈഫ് ആന്വിറ്റി
    ഈ ഓപ്ഷൻ ഒരു വ്യക്തിക്കോ അല്ലെങ്കിൽ ഒരു ഉടമക്കോ മാത്രമേ ലഭ്യമാകൂ. പോളിസി ഉടമ ജീവിച്ചിരിക്കുന്നതു വരെ പ്രതിമാസം 12,000 രൂപ പെൻഷനായി ലഭിക്കുകയും ചെയ്യും. അതേസമയം, പോളിസി ഉടമ മരിച്ചതിന് ശേഷം പ്രീമിയം നോമിനിക്ക് തിരികെ നൽകും.

    2- ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവർ ആന്വിറ്റി - ജീവിച്ചിരിക്കുന്ന അവസാന പങ്കാളിയുടെ മരണശേഷം വാങ്ങൽ വിലയുടെ 100% റിട്ടേൺ
    ഈ ഓപ്ഷൻ ദമ്പതികൾക്ക് വേണ്ടിയുള്ളതാണ്. ജീവിച്ചിരിക്കുന്ന അവസാന പങ്കാളിയുടെ മരണശേഷം നോമിനിക്ക് പ്രീമിയം തുക ലഭിക്കും.

    ഓഫ്‌ലൈനിലും ഓൺലൈനിലും ലഭ്യമായ ഈ പ്ലാനിന്റെ മറ്റ് ചില പ്രത്യേകതകൾ ഇതാ:

    ഒരു വ്യക്തി പോളിസി വാങ്ങിയ ഉടൻ തന്നെ പെൻഷൻ ആരംഭിക്കും. ഏറ്റവും കുറഞ്ഞ വാർഷിക തുക പ്രതിവർഷം 12,000 രൂപയാണ്. പരമാവധി പരിധിയില്ല.

    Also Read- SBI സ്ഥിര നിക്ഷേപ പലിശ നിരക്ക് വീണ്ടും ഉയർത്തി; ഏറ്റവും പുതിയ FD നിരക്കുകൾ അറിയാം

    പോളിസി ഉടമയ്ക്ക് പ്രതിമാസ, ത്രൈമാസ, അർദ്ധ വാർഷിക അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ പെൻഷൻ തിരഞ്ഞെടുക്കാം.

    40 വയസ്സ് മുതൽ 80 വയസ്സ് വരെയുള്ളവർക്ക് ഈ പെൻഷൻ പദ്ധതിയുടെ പ്രയോജനം ലഭിക്കും.

    പോളിസി ഉടമയ്ക്ക് പദ്ധതി ആരംഭിച്ച് 6 മാസത്തിന് ശേഷം വായ്പയെടുക്കാം.

    കൊറോണ വൈറസ് വ്യാപനം രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ വിഭാഗങ്ങളിലും സ്റ്റാന്‍ഡേര്‍ഡ് ഇന്‍ഷുറന്‍സ് പോളിസികള്‍ അവതരിപ്പിക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. കോവിഡ് മൂലം പൊതു ഇന്‍ഷുറന്‍സ് പോളിസിയാണെങ്കിലും ലളിതമായ സവിശേഷതകളും സ്റ്റാന്‍ഡേര്‍ഡ് നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങാന്‍ തയ്യാറാണെന്നതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
    Published by:Anuraj GR
    First published: