ഇന്റർഫേസ് /വാർത്ത /Money / NSC: രണ്ട് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വ‍ർഷം കൊണ്ട് 2,78000 രൂപ സമ്പാദിക്കാം; നികുതിയിളവ് വേറെയും

NSC: രണ്ട് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വ‍ർഷം കൊണ്ട് 2,78000 രൂപ സമ്പാദിക്കാം; നികുതിയിളവ് വേറെയും

എന്താണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം?  ഗുണങ്ങളെന്തൊക്കെ? അറിയാം വിശദമായി

എന്താണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം? ഗുണങ്ങളെന്തൊക്കെ? അറിയാം വിശദമായി

എന്താണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം? ഗുണങ്ങളെന്തൊക്കെ? അറിയാം വിശദമായി

  • Share this:

നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് (എൻഎസ്‌സി), സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം, പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) എന്നിവയുൾപ്പെടെ വിവിധ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് 2022 ജൂലൈ-സെപ്റ്റംബർ പാദത്തിലും മാറ്റമില്ലാതെ തുടരുമെന്ന് സർക്കാർ ഈയടുത്ത് പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് പണപ്പെരുപ്പം വ‍ർധിച്ച് കൊണ്ടേയിരിക്കുകയാണ്. തുടർച്ചയായ ഒമ്പതാം തവണയാണ് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്നത്.

എന്താണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം?

നിലവിലുള്ള ചെറുകിട സമ്പാദ്യ പദ്ധതികളിൽ വലിയ പ്രയാസമില്ലാതെ നേട്ടമുണ്ടാക്കാനുള്ള ഏറ്റവും നല്ല പദ്ധതിയാണ് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീം. നികുതി ആനുകൂല്യങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്നവർക്കും അഞ്ച് വ‍ർഷത്തേക്ക് ഹ്രസ്വകാലത്തേക്ക് നിക്ഷേപിക്കുന്നവർക്കും ഈ സ്കീം അനുയോജ്യമാണ്. ബാങ്ക് ഫിക്സഡ് റേറ്റ് നിരക്ക് അഞ്ച് വ‍ർഷത്തേക്ക് സാധാരണയായി 5.5 ശതമാനം പലിശ നിരക്ക് നൽകുമ്പോൾ എൻഎസ്‌സി 6.8 ശതമാനം റിട്ടേൺ നൽകുന്നുണ്ട്. ചെറുകിട, ഇടത്തരം വരുമാനമുള്ള നിക്ഷേപകർക്ക് സുരക്ഷിതവും കുറഞ്ഞ അപകടസാധ്യതയുള്ളതുമായ നിക്ഷേപ പദ്ധതിയാണിത്.

നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്: സവിശേഷതകൾ, ആനുകൂല്യങ്ങൾ, യോഗ്യത

ഈ പോസ്റ്റ് ഓഫീസ് സേവിംഗ്സ് സ്കീമിന് ഒറ്റത്തുക മാത്രമേ ആവശ്യമുള്ളൂ. ഓരോ മാസവും തവണകൾ അടയ്ക്കേണ്ടതില്ല. എൻഎസ്‌സി സ്കീം വഴി നടത്തുന്ന നിക്ഷേപങ്ങൾക്ക് ആദായനികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം കിഴിവും ലഭിക്കും. ഈ സ്കീമിന് കീഴിൽ ഒരു അക്കൗണ്ട് തുറക്കുന്നതിന് കുറഞ്ഞത് 1,000 രൂപയുടെ നിക്ഷേപം ആവശ്യമാണ്. 100 രൂപയുടെ ഗുണിതത്തിൽ പിന്നീട് കൂടുതൽ നിക്ഷേപങ്ങൾ നടത്താം. എന്നിരുന്നാലും, നിക്ഷേപം ലംപ്സം തുകയിൽ ചെയ്യണമെന്നത് മാത്രമാണ് വ്യവസ്ഥ.

ആർക്കൊക്കെ നാഷണൽ സേവിംഗ്‌സ് സർട്ടിഫിക്കറ്റ് അക്കൗണ്ട് തുടങ്ങാം?

  • പ്രായപൂർത്തിയായ ആളുകൾക്ക് സ്വന്തം പേരിലോ പ്രായപൂർത്തിയാകാത്തയാളുടെ പേരിലോ ഒരു സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുറക്കാം.
  • പ്രായപൂർത്തിയാകാത്ത കുട്ടിക്കും 10 വയസ്സ് തികയുമ്പോൾ സിംഗിൾ ഹോൾഡർ ടൈപ്പ് അക്കൗണ്ട് തുടങ്ങാവുന്നതാണ്.
  • മൂന്ന് പേർക്ക് ചേർന്ന് ജോയിന്റ് 'എ' ടൈപ്പ് അക്കൗണ്ട് ഓപ്പൺ ചെയ്യാവുന്നതാണ്.
  • ഒരാൾക്ക് വേണ്ടിയെന്ന രീതിയിൽ മൂന്ന് പേർക്ക് വരെ സംയുക്തമായി ജോയിന്റ് 'ബി' ടൈപ്പ് അക്കൗണ്ടും തുടങ്ങാവുന്നതാണ്
  • എത്ര അക്കൗണ്ടുകൾ വേണമെങ്കിലും ഈ സ്കീമിൽ ഒരാൾക്ക് തുറക്കാവുന്നതാണ്

മെച്യൂരിറ്റി: ഡെപ്പോസിറ്റ് തീയതി മുതൽ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ നിക്ഷേപത്തിന്റെ കാലാവധി അവസാനിക്കും. ഈ സ്കീമിൽ ലോൺ സൗകര്യവും ലഭ്യമാണ്.

5 വ‍ർഷത്തിനുള്ളിൽ 80000 രൂപ പലിശ ലഭിക്കും

പ്രതിവർഷം ആകർഷകമായ 6.8 ശതമാനം എന്ന പലിശ നിരക്കിൽ, 1000 രൂപയുടെ നിക്ഷേപം 5 വർഷത്തിന് ശേഷം 1389.49 രൂപയായി ഉയരും. ഇത് പ്രകാരം അഞ്ച് വ‍ർഷത്തിനുള്ളിൽ 2 ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് പലിശയായി 77,899 രൂപ ലഭിക്കും. ഏകദേശം 80000 രൂപയാണ് ലഭിക്കുന്നത്. അതായത് നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ് സ്കീമിൽ 2 ലക്ഷം രൂപ നിക്ഷേപിച്ച ഒരാൾക്ക് അഞ്ച് വ‍ർഷം കഴിയുമ്പോൾ 2,80000 രൂപയായി തിരിച്ച് കിട്ടും.

First published:

Tags: Investment, Money, Savings