നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Worldcoin Cryptocurrency| കണ്ണുകൾ സ്കാൻ ചെയ്യാൻ തയ്യാറാണോ? വേൾഡ്കോയിൻ ക്രിപ്റ്റോകറൻസി സൗജന്യമായി സ്വന്തമാക്കാം

  Worldcoin Cryptocurrency| കണ്ണുകൾ സ്കാൻ ചെയ്യാൻ തയ്യാറാണോ? വേൾഡ്കോയിൻ ക്രിപ്റ്റോകറൻസി സൗജന്യമായി സ്വന്തമാക്കാം

  നിക്ഷേപകർക്ക് അവരുടെ കൃഷ്ണമണികൾ സ്കാൻ ചെയ്ത് സൗജന്യമായി ക്രിപ്‌റ്റോകറൻസികൾ സ്വന്തമാക്കാനുള്ള അവസരമാണ് വേൾഡ് കോയിൻ നൽകുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ക്രിപ്‌റ്റോകറന്‍സി (Cryptocurrency) എന്ന ഡിജിറ്റല്‍ കറൻസി അരങ്ങു വാഴുന്ന കാലമാണിത്. പലതരത്തിലുള്ള ക്രിപ്‌റ്റോകറന്‍സികൾ നിലവിലുണ്ട്. പല രാജ്യങ്ങളിലും ഇത്തരം ഡിജിറ്റൽ കറൻസികൾ (Digital currency)അനുവദനീയമാണ്. അതുപോലെ തന്നെ ക്രിപ്‌റ്റോകറന്‍സി നിയമവിരുദ്ധമാണെന്ന് കരുതുന്ന രാജ്യങ്ങളുമുണ്ട്. ഇപ്പോള്‍, വേള്‍ഡ്‌കോയിന്‍ (Worldcoin)എന്ന പുതിയ ക്രിപ്‌റ്റോകറന്‍സിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് തരംഗം സൃഷ്ടിച്ചിരിക്കുന്നത്.

   നിക്ഷേപകർക്ക് അവരുടെ കൃഷ്ണമണികൾ സ്കാൻ ചെയ്ത് സൗജന്യമായി ക്രിപ്‌റ്റോകറൻസികൾ സ്വന്തമാക്കാനുള്ള അവസരമാണ് വേൾഡ് കോയിൻ (Worldcoin) നൽകുന്നത്. ആദ്യം കേള്‍ക്കുമ്പോള്‍ ഇത് ഒരു സയന്‍സ് ഫിക്ഷന്‍ സിനിമയുടെ തിരക്കഥയായി തോന്നാം. എന്നാല്‍ ഇതാണ്, ടെക്ക് നിക്ഷേപകനായ സാം ആള്‍ട്ട്മാന്‍, അലക്‌സ് ബ്ലാനിയയ്ക്കും, മാക്‌സ് നോവെണ്ട്‌സ്‌റ്റേണിനുമൊപ്പം കണ്ടെത്തിയ ഡിജിറ്റല്‍ കറൻസി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കമ്പനി രഹസ്യമായി വേൾഡ് കോയിന്റെ ഉദ്ഘാടനം നടത്തിയത്. ഐറിസ് സ്‌കാന്‍ (iris scan) വഴി അക്കൗണ്ട് പരിശോധിച്ച് ഉറപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് സൗജന്യ ക്രിപ്‌റ്റോകറന്‍സി നല്‍കുമെന്നാണ് വാഗ്ദാനം.

   ബിസിനസ്സ് ഇന്‍സൈഡറില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, വേള്‍ഡ്‌കോയിന്‍ 25 മില്യൺ ഡോളറിന്റെ ധനസഹായമാണ് ഇതിനോടകം ആകര്‍ഷിച്ചിരിക്കുന്നത്. വേൾഡ് കോയിന് വേണ്ടി ഫണ്ട് ചെയ്തവരില്‍, ലിങ്ക്ഡിന്റെ സഹസ്ഥാപകനും, സിലിക്കണ്‍വാലി നിക്ഷേപകനുമായ റെയ്ഡ് ഹോഫ്മാന്‍, എ16ഇസ്ഡ്, കോയിന്‍ബേസ് വെഞ്ചേഴ്‌സ്, ക്രിപ്‌റ്റോ-ശതകോടീശ്വരനായ സാം ബാങ്ക്മാന്‍-ഫ്രൈഡ്, തുടങ്ങിയവരും ഉള്‍പ്പെടുന്നു. സാം ഒരു ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. അതേസമയം, കഴിഞ്ഞ ആഴ്ച, ആള്‍ട്ട്മാന്‍ പുതിയ ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും തങ്ങളുടെ ഐറിസ് സ്കാൻ ഉള്‍പ്പെടെയുള്ള വിവരങ്ങളും ഒരു പുതിയ വെബ്‌സൈറ്റില്‍ നല്‍കിയിരുന്നു.

   പ്രോജക്ടിന്റെ ഔദ്യോഗിക പോര്‍ട്ടലില്‍, വേള്‍ഡ്‌കോയിനെ കുറിച്ചുള്ള വിവരങ്ങളും നല്‍കുന്നുണ്ട്. കൃഷ്ണമണി സ്കാൻ ചെയ്യുന്ന അതായത് ഐറിസ് സ്കാൻ നടത്തുന്ന ഏതൊരു സംരഭകര്‍ക്കും 'കോടിക്കണക്കിന്' ഉപയോക്താക്കള്‍ക്കും ഇത് പ്രവര്‍ത്തിപ്പിക്കാനാകും എന്ന് പോര്‍ട്ടല്‍ പറയുന്നു.

   Also Read-Squid Game | ജനപ്രിയ കൊറിയൻ സീരീസിന്റെ സ്വാധീനം ക്രിപ്റ്റോകറൻസിയിലും; ശ്രദ്ധ പിടിച്ചുപറ്റി 'സ്ക്വിഡ് ടോക്കൺ'

   കൂടാതെ, ആൾട്ട്മാൻ, ബ്ലാനിയ എന്നിവരടങ്ങിയ വേൾഡ്കോയിൻ സംഘം അവരുടെ പുതിയ വെബ്‌സൈറ്റിലെ ഒരു പോസ്റ്റിൽ കഴിഞ്ഞ നാലാഴ്ചയ്ക്കുള്ളിൽ 60,000 പുതിയ സൈൻ-അപ്പുകൾ വന്നതായി അറിയിച്ചു. ക്രിപ്റ്റോ സ്ഥാപനം, ഇതിനോടകം തന്നെ 12 രാജ്യങ്ങളിലെ ഉപയോക്താക്കൾക്ക് ഐറിസ് സ്കാനിംഗിനായി തങ്ങളുടെ ഗോളാകൃതിയിലുള്ള ഉപകരണങ്ങൾ അയച്ച് കൊടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് ഐറിസ് സ്കാൻ ചെയ്ത് ഉപയോക്താക്കൾക്ക് സൈൻ അപ്പ് ചെയ്യാം. സ്‌കാൻ ചെയ്‌ത ഐറിസിന്റെ ചിത്രം പിന്നീട് എൻക്രിപ്റ്റ് ചെയ്‌ത് ഒരു യുണീക്ക് കോഡായി മാറുകയും ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി യഥാർത്ഥ ഡാറ്റ ഇല്ലാതാക്കുകയും ചെയ്യും.

   Also Read-Jeff Bezos | ബഹിരാകാശത്ത് ഒരു ‘ബിസിനസ് പാർക്ക്’? ലോക കോടീശ്വരൻ ജെഫ് ബെസോസിന്റെ പുതിയ പദ്ധതി

   അതിനുശേഷം, ഉപയോക്താക്കൾക്ക് പുതിയ ഡിജിറ്റൽ കറൻസിയുടെ സൗജന്യ വിഹിതം നൽകുന്നു. കൂടാതെ, കൃഷ്ണമണിയുടെ സ്കാനിംഗിന് ഐറിസ് റെക്കഗ്‌നിഷൻ എന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ആളുകളെ പരസ്പരം കൃത്യമായി വേർതിരിച്ചറിയാനും സൗജന്യ ക്രിപ്‌റ്റോ ലഭിക്കുന്ന ആളുകൾക്ക് ഒന്നിലധികം അലോട്ട്‌മെന്റുകൾ ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ആവശ്യമായ വിവരങ്ങൾ ഇതിലടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്താനും കഴിയും.

   വേള്‍ഡ്‌കോയിന് 10 ബില്യണ്‍ ടോക്കണുകളുടെ സ്ഥിരമായ വിതരണമുണ്ട്. കൂടാതെ 80 ശതമാനം ഉപയോക്താക്കള്‍ക്കായി ഇത് നീക്കിവെയ്ക്കാനും പദ്ധതിയുണ്ട്. ബാക്കി 20 ശതമാനം നിക്ഷേപകര്‍ക്കും ഓര്‍ബുകളുടെയും നെറ്റ്വര്‍ക്കിന്റേയും ഓപ്പറേറ്റര്‍മാര്‍ക്കും ഡെവലപ്പര്‍മാര്‍ക്കും തുല്യമായി നീക്കി വെയ്ക്കും.
   Published by:Naseeba TC
   First published:
   )}