ജിയോ ഫൈബർ മുതൽ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് വരെ; മുകേഷ് അംബാനിയുടെ 10 പ്രഖ്യാപനങ്ങൾ

ടി.വി, ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ എന്നിവ സംയോജിപ്പിച്ചുള്ള ജിയോ ഫൈബർ പദ്ധതിയാണ് ഇതിൽ ശ്രദ്ധേയം

news18-malayalam
Updated: August 13, 2019, 4:46 PM IST
ജിയോ ഫൈബർ മുതൽ ജിയോ പോസ്റ്റ്പെയ്ഡ് പ്ലസ് വരെ; മുകേഷ് അംബാനിയുടെ 10 പ്രഖ്യാപനങ്ങൾ
Jio-Postpaid-Plus
  • Share this:
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്‍റെ 42-ാമത് വാർഷിക പൊതുയോഗത്തിൽ ശ്രദ്ധേയ പ്രഖ്യാപനങ്ങളാണ് മുകേഷ് അംബാനി നടത്തിയത്. ടി.വി, ബ്രോഡ്ബാൻഡ്, ലാൻഡ് ലൈൻ എന്നിവ സംയോജിപ്പിച്ചുള്ള ജിയോ ഫൈബർ പദ്ധതിയാണ് ഇതിൽ ശ്രദ്ധേയം. മുകേഷ് അംബാനിയുടെ പ്രധാന 10 പ്രഖ്യാപനങ്ങൾ ചുവടെ...

- വീടുകളിലും ചെറുകിയ സ്ഥാപനങ്ങളിലും അതിവേഗ ഇന്‍റർനെറ്റും കേബിൾ ടിവിയും സൌജന്യഫോൺ വിളിയും സാധ്യമാക്കുന്ന ജിയോ ഫൈബർ പദ്ധതി സെപ്റ്റംബർ അഞ്ചിന് തുടങ്ങും

- ജിയോ ഫൈബർ പദ്ധതിയുടെ വാർഷിക വരി എടുക്കുന്നവർക്ക് ഫുൾ എച്ച്.ഡി ടിവി അല്ലെങ്കിൽ ഹോം പി.സിയും 4കെ സെറ്റ്ടോപ് ബോക്സ് എന്നിവ സൌജന്യമായി നൽകും

- ഒരു കുടുംബത്തിലെ എല്ലാവർക്കും പങ്കുവെക്കാവുന്നതരത്തിൽ ഒരാറ്റ ഡാറ്റ പ്ലാനും ഒരുമിച്ച് ബിൽ അടയ്ക്കാനും സാധിക്കുന്ന ജിയോ പോസ്റ്റ് പെയ്ഡ് പ്ലസ് പ്ലാൻ കൊണ്ടുവരും

- പ്രീമിയം ജിയോ ഫൈബർ ഉപയോക്താക്കൾക്ക് പുതിയ സിനിമകൾ റിലീസ് ദിവസം തന്നെ വീട്ടിലിരുന്ന് കാണാൻ സാധിക്കുന്ന ജിയോ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ സേവനം അടുത്ത വർഷം ജനുവരിയോടെ നിലവിൽ വരും

- 100 Mbps മുതൽ 1 Gbps വരെ വേഗമുള്ള ഇന്‍റർനെറ്റ് ജിയോ ഫൈബർ കണക്ഷനിൽ ലഭ്യമാകും. ഇതിന് ഇതിനായി 700 മുതൽ 10000 രൂപ വരെയുള്ള വിവിധ പ്രതിമാസ പ്ലാനുകളുണ്ടാകും.- സൌദി അരാംകോ, റിലയൻസിന്‍റെ എണ്ണ-കെമിക്കൽ ബിസിനസിലെ 20 ശതമാനം ഓഹരികൾ വാങ്ങും. 105000 കോടി രൂപയുടെ നിക്ഷേപമാണ് അരാംകോ റിലയൻസിൽ നടത്തുന്നത്.

- 2021 മാർച്ച് 31നകം റിലയൻസിനെ കടമില്ലാത്ത കമ്പനിയാക്കി മാറ്റും

- റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിൽ ആഗോള കമ്പനികളുമായി പങ്കാളിത്തമുണ്ടാക്കും.

- റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യും.

- ജിയോ ഫൈബർ വരിക്കാർക്ക് പ്രതിമാസം 500 രൂപ മുടക്കിയാൽ അമേരിക്ക, കാനഡ എന്നിവിടങ്ങളിലേക്കുള്ള അന്താരാഷ്ട്ര കോൾ സൌജന്യമായിരിക്കും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍