• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗീത ഗോപിനാഥിന് അമേരിക്കൻ അക്കാദമി അംഗത്വം


Updated: April 21, 2018, 7:38 PM IST
ഗീത ഗോപിനാഥിന് അമേരിക്കൻ അക്കാദമി അംഗത്വം

Updated: April 21, 2018, 7:38 PM IST
ന്യൂയോർക്ക്: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവും ഹാർവാഡ് സർവകലാശാലയിലെ സാമ്പത്തിക ശാസ്ത്ര പ്രൊഫസറുമായ ഗീത ഗോപിനാഥിന് അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആന്റ് സയൻസ് അംഗത്വം. ഏപ്രിൽ 18ന് പുറത്തിറക്കിയ അംഗത്വ പട്ടികയിലാണ് ഗീത ഗോപിനാഥ് ഇടംനേടിയത്. പരാഗ് എ. പഥക്, ഗുരീന്ദർ എസ്. സോഗി എന്നീ ഇന്ത്യക്കാർക്കും അക്കാദമി അംഗത്വം ലഭിച്ചിട്ടുണ്ട്. ലോകപ്രശസ്തരായ ചിന്തകരും ഗവേഷകരും ഉൾപ്പടെ അംഗങ്ങളായിട്ടുള്ള അമേരിക്കൻ അക്കാദമി ഓഫ് ആർട്സ് ആന്റ് സയൻസിൽ ഇടംനേടുകയെന്നഅപൂർവ നേട്ടമാണ് ഗീത കൈവരിച്ചിരിക്കുന്നത്. സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലാണ് ഗീതാ ഗോപിനാഥിന് അംഗത്വം ലഭിച്ചിരിക്കുന്നത്.

കണ്ണൂർ സ്വദേശി ടി വി ഗോപിനാഥന്റെയും വിജയലക്ഷ്മിയുടെയും മകളാണ് ഗീത ഗോപിനാഥ്. മൈസൂരുവിലാണ് ജനിച്ചു വളർന്ന ഗീത ഡൽഹി ലേഡി ശ്രീറാം കോളേജിൽ നിന്ന് ബിരുദവും ഡൽഹി സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. വാഷിങ്ടൺ സർവകലാശാലയിൽ നിന്ന് സാമ്പത്തികശാസ്ത്രത്തിൽ രണ്ടാമത്തെ ബിരുദാനന്തര ബിരുദം നേടി. പിന്നീട് പ്രിൻസ്റ്റൺ സർവകലാശാലയിൽ നിന്ന് ഗവേഷണ ബിരുദം നേടിയ ഗീത ഹാർവാഡ് സർവകലാശാലയിൽ പ്രൊഫസറാണ് ഇപ്പോൾ. ഇതിനിടയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിച്ചത്. ഇടതുവിരുദ്ധ സാമ്പത്തിക നിലപാടുള്ള ഗീതയുടെ നിയമനം പാർടിക്കുള്ളിൽ ഏറെ ചർച്ചയായിരുന്നു.
First published: April 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍