നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • പഴയ നാണയം കൈയിലുണ്ടോ? രണ്ട് രൂപ കൊടുത്ത് 5 ലക്ഷം രൂപ വരെ നേടാം

  പഴയ നാണയം കൈയിലുണ്ടോ? രണ്ട് രൂപ കൊടുത്ത് 5 ലക്ഷം രൂപ വരെ നേടാം

  ഓൺലൈൻ മാർക്കറ്റുകളിലും മറ്റും പഴയ നാണയങ്ങൾക്ക് വൻ ഡിമാൻഡാണ് ഉള്ളത്. ഒട്ടേറെ ആളുകളാണ് പഴയ നാണയങ്ങളും നോട്ടുകളും സ്വന്തമാക്കുന്നതിനായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നത്.

  • Share this:
   നിങ്ങൾക്ക് പഴയ നാണയങ്ങൾ ശേഖരിക്കുന്ന ശീലമുണ്ടോ? ഉണ്ടെങ്കിൽ ഭാഗ്യം നിങ്ങളുടെ അരികിൽ തന്നെയുണ്ട്. എന്താണന്നല്ലേ? നാണയശേഖരമുള്ളവർക്ക് ഓൺലൈനായി ലക്ഷങ്ങൾ സമ്പാദിക്കാൻ ഇതാ ഒരു അവസരം. ഓൺലൈൻ മാർക്കറ്റുകളിലും മറ്റും പഴയ നാണയങ്ങൾക്ക് വൻ ഡിമാൻഡാണ് ഉള്ളത്. ഒട്ടേറെ ആളുകളാണ് പഴയ നാണയങ്ങളും നോട്ടുകളും സ്വന്തമാക്കുന്നതിനായി എത്ര രൂപ വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറായി മുന്നോട്ട് വരുന്നത്. ഇപ്പോഴിതാ വീട്ടിലിരുന്നു കൊണ്ട് തന്നെ രണ്ട് രൂപ കൊണ്ട് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം. പക്ഷേ എങ്ങനെയെന്ന് അല്ലേ?

   1994നോ അതിന് മുമ്പോ ഇറങ്ങിയ രണ്ട് രൂപയേക്കുറിച്ചാണ് ഇവിടെ പറയുന്നത്. നാണയത്തിൽ ഇന്ത്യയുടെ ദേശീയ പതാകയും ആലേഖനം ചെയ്തിട്ടുണ്ടാകണം . ക്വിക്കർ വെബ്‌സൈറ്റിൽ ഈ പ്രത്യേക തരത്തിലുള്ള രണ്ട് രൂപാ നാണയത്തിന് ആവശ്യക്കാർ ഏറെയാണ്. 5 ലക്ഷം രൂപയാണ് ഇതിന് നിശ്ചയിച്ചിരിക്കുന്ന വില. നിങ്ങളുടെ ശേഖരത്തിൽ, ഈ നാണയമോ, അതല്ല, ഇതു പോലുള്ള പഴയ നാണയങ്ങളോ ഉണ്ടെങ്കിൽ അവ ഓൺലൈനിൽ വിൽക്കാം. അങ്ങനെ നാണയങ്ങൾ കൊടുത്ത് നിങ്ങൾക്ക് ലക്ഷങ്ങൾ സ്വന്തമാക്കാം.

   എങ്ങനെയാണ് ക്വിക്കറിൽ ഈ 2 രൂപ നാണയം വിൽക്കുന്നത് എന്ന് നോക്കാം -

   • Quickr.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക. നിങ്ങൾക്ക് ക്വിക്കർ അക്കൗണ്ട് ഇല്ലങ്കിൽ, വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത് ലോഗിൻ ചെയ്യുക.

   • നിങ്ങളുടെ കൈവശമുള്ള നാണയങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുക. തുടർന്ന് നാണയത്തിന്റെ ചിത്രം വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുക.

   • നാണയം കണ്ട്, അത് വാങ്ങാൻ താത്പര്യമുള്ളവർ, നിങ്ങൾ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുസരിച്ച് നിങ്ങളെ ബന്ധപ്പെടുന്നതാണ്.

   • ബന്ധപ്പെടുന്ന ആളുമായി നാണയത്തിന്റെ വില നിശ്ചയിക്കുക, നാണയത്തിന് വാഗ്ദാനം ചെയ്യുന്ന ഏറ്റവും ഉയർന്ന വിലയിൽ വിൽപ്പന നടത്തുക.


   അടുത്തയിടെ, സ്വാതന്ത്ര്യലബ്ധിക്ക് മുൻപ് അച്ചടിച്ച വിക്ടോറിയ രാജ്ഞിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു രൂപയുടെ വെള്ളി നാണയം 2 ലക്ഷം രൂപയ്ക്കാണ് വിറ്റത്. അതുപോലെ, 1918ൽ, ബ്രിട്ടീഷ് ഭരണകാലത്ത് അച്ചടിച്ച, ജോർജ് അഞ്ചാമൻ ചക്രവർത്തിയുടെ ചിത്രം ആലേഖനം ചെയ്ത നാണയത്തിന് 9 ലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.

   ഇത് കൂടാതെ, കോയിൻ ബസാർ എന്ന വെബ്‌സൈറ്റിലും നിങ്ങൾക്ക് നിങ്ങളുടെ പഴയ നാണയ ശേഖരം അപ്ലോഡ് ചെയ്യാൻ സാധിക്കും. നിങ്ങളുടെ പേര്, ഇ - മെയിൽ, വിലാസം തുടങ്ങിയവ അതിൽ ചേർക്കാവുന്നതാണ്. നിലവിൽ, കോയിൻ ബസാറിൽ അപ്ലോഡ് ചെയ്തിരുന്ന അപൂർവ്വമായ ഒരു 100 രൂപയുടെ നോട്ട്, 1999 രൂപയ്ക്കാണ് വിറ്റു പോയത്. കാരണം നോട്ടിന്റെ സീരീസ് നമ്പർ -000786- എന്ന അപൂർവ്വ സംഖ്യയാണ്. പ്രസ്തുത നോട്ടിൽ ഒപ്പ് വെച്ചിരുന്നത് റിസർവ് ബാങ്ക് ഗവർണറായ ഡി സുബ്ബറാവു ആയിരുന്നു. വിൽക്കുന്നവർക്ക് എപ്പോഴും വിൽക്കുന്ന വസ്തുവിന്റെ വിലയിൽ മേൽ വില പേശലിന് അവസരമുണ്ട്. ഉയർന്ന വില ലഭിക്കുന്നത് വരെ ഇത്തരത്തിൽ വില പേശാം.
   Published by:Naveen
   First published:
   )}