• HOME
  • »
  • NEWS
  • »
  • money
  • »
  • Petrol Diesel price| ക്രൂഡോയിൽ വിലയിൽ നേരിയ വർധനവ്; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടോ?

Petrol Diesel price| ക്രൂഡോയിൽ വിലയിൽ നേരിയ വർധനവ്; രാജ്യത്ത് ഇന്ധനവിലയിൽ മാറ്റമുണ്ടോ?

യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.05 ഡോളർ വർധിച്ച് 86.92 ഡോളറും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 72 സെന്റ് ഉയർന്ന് ബാരലിന് 93.86 ഡോളറുമായി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    ന്യൂഡൽഹി: ആഗോളതലത്തിൽ അസംസ്കൃത എണ്ണയുടെ വില ചൊവ്വാഴ്ച നേരിയ തോതിൽ ഉയർന്നു. ദ്രുഷ്ബ ഓയിൽ പൈപ്പ് ലൈൻ വഴി ഹംഗറിയിലേക്കുള്ള എണ്ണ വിതരണം നിർത്തിവച്ചതിന് പിന്നാലെയാണ് വില വർധനവ്. യുഎസ് വെസ്റ്റ് ടെക്‌സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 1.05 ഡോളർ വർധിച്ച് 86.92 ഡോളറും ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ 72 സെന്റ് ഉയർന്ന് ബാരലിന് 93.86 ഡോളറുമായി.

    ആഗോളതലത്തിൽ വിലയിൽ നേരിയ വർധനവുണ്ടായിട്ടും രാജ്യത്ത് പെട്രോൾ, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. മെയ് മാസത്തിൽ പെട്രോളിന്റെ എക്‌സൈസ് തീരുവ ലിറ്ററിന് 8 രൂപയും ഡീസലിന് 6 രൂപയും കേന്ദ്രം കുറച്ചതാണ് അവസാനമായി ഇന്ധന വിലയിൽ ഗണ്യമായ കുറവുണ്ടായത്.

    രാജ്യത്തെ പ്രധാന നഗരങ്ങളിലെ 2022 നവംബർ 16ലെ പെട്രോൾ ഡീസൽ വില-

    നോയിഡ: പെട്രോൾ ലിറ്ററിന് 96.79 രൂപ, ഡീസൽ ലിറ്ററിന് 90.08 രൂപ

    ഗുരുഗ്രാം: പെട്രോൾ ലിറ്ററിന് 97.18 രൂപ, ഡീസൽ ലിറ്ററിന് 90.05 രൂപ

    ഭോപ്പാൽ: പെട്രോൾ ലിറ്ററിന് 108.65 രൂപ, ഡീസൽ ലിറ്ററിന് 93.90 രൂപ.

    കൊൽക്കത്ത: പെട്രോൾ ലിറ്ററിന് 106.03 രൂപ, ഡീസൽ ലിറ്ററിന് 94.10 രൂപ.

    ഫരീദാബാദ്: പെട്രോൾ ലിറ്ററിന് 97.49 രൂപ, ഡീസൽ ലിറ്ററിന് 90.35 രൂപ.

    മുംബൈ: പെട്രോൾ ലിറ്ററിന് 106.31 രൂപ, ഡീസൽ ലിറ്ററിന് 94.27 രൂപ.

    പട്‌ന: പെട്രോൾ ലിറ്ററിന് 107.46 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    ഡൽഹി: പെട്രോൾ ലിറ്ററിന് 96.72 രൂപ, ഡീസൽ ലിറ്ററിന് 89.62 രൂപ.

    ചണ്ഡീഗഡ്: പെട്രോൾ- ലിറ്ററിന് 96.20 രൂപ, ഡീസൽ- ലിറ്ററിന് 84.26 രൂപ.

    ചെന്നൈ: പെട്രോൾ ലിറ്ററിന് 102.63 രൂപ, ഡീസൽ ലിറ്ററിന് 94.24 രൂപ.

    ബെംഗളൂരു: പെട്രോൾ ലിറ്ററിന് 101.94 രൂപ, ഡീസൽ ലിറ്ററിന് 87.89 രൂപ.

    ലഖ്‌നൗ: പെട്രോൾ ലിറ്ററിന് 96.57 രൂപ, ഡീസൽ ലിറ്ററിന് 89.76 രൂപ.

    Also Read- ട്വിറ്ററിൽ മാത്രമല്ല, ആമസോണിലും മെറ്റയിലും ഡിസ്നിയിലും കൂട്ടപ്പിരിച്ചുവിടൽ; എന്താണ് വരുന്നത്?

    നിങ്ങളുടെ നഗരത്തിലെ പെട്രോൾ, ഡീസൽ വിലകൾ SMS വഴി എങ്ങനെ പരിശോധിക്കാം?

    നിങ്ങളുടെ നഗരം പട്ടികയിൽ ഇല്ലെങ്കിൽ, നിങ്ങൾക്ക് വീട്ടിൽ ഇരുന്ന് പെട്രോൾ, ഡീസൽ വിലകൾ പരിശോധിക്കാം. നിങ്ങളുടെ മൊബൈലിൽ നിന്ന് നിങ്ങളുടെ സിറ്റി കോഡ് സഹിതം 9224992249 എന്ന നമ്പറിലേക്ക് ഒരു സന്ദേശം അയച്ചാൽ മതി. ഇന്ത്യൻ ഓയിലിന്റെ വെബ്‌സൈറ്റിൽ സിറ്റി കോഡുകൾ ലഭ്യമാണ്.
    Published by:Rajesh V
    First published: