• HOME
  • »
  • NEWS
  • »
  • money
  • »
  • Russia-Ukraine war | യുക്രെയ്നിലെ റഷ്യൻ അധിനിവേശം; ആഗോളവിപണിയിൽ എണ്ണവില രണ്ടു ശതമാനം ഉയർന്നു

Russia-Ukraine war | യുക്രെയ്നിലെ റഷ്യൻ അധിനിവേശം; ആഗോളവിപണിയിൽ എണ്ണവില രണ്ടു ശതമാനം ഉയർന്നു

യുക്രെയ്‌നിനെതിരായ ആക്രമണം 2014 ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിലധികം കുതിച്ചുയരാൻ കാരണമായി

  • Share this:
    റഷ്യയുടെ യുക്രെയ്‌നിലെ അധിനിവേശം ആഗോള വിതരണ ആശങ്കകളെ ഉയർത്തുന്നത് തുടരുന്നതിനാൽ, വെള്ളിയാഴ്ച ആദ്യ വ്യാപാരത്തിൽ എണ്ണ വില (oil price) ബാരലിന് 2 ഡോളറായി ഉയർന്നു. ആഗോള ബെഞ്ച്മാർക്ക് ബ്രെന്റ് ക്രൂഡ് വെള്ളിയാഴ്ച ഏകദേശം 1.99 ഡോളർ അഥവാ 2% ഉയർന്ന് ബാരലിന് 101.07 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് സിഎൽസി1 ബാരലിന് 1.89 ഡോളർ അല്ലെങ്കിൽ 2% ഉയർന്ന് 94.70 ഡോളറിലെത്തി.

    യുക്രെയ്‌നിനെതിരായ ആക്രമണം 2014 ന് ശേഷം ആദ്യമായി ബാരലിന് 100 ഡോളറിലധികം കുതിച്ചുയരാൻ കാരണമായി. വ്യാപാരം അവസാനിക്കുമ്പോഴേക്കും ബ്രെന്റ് 105 ഡോളറിലെത്തി.

    അതേസമയം, രാജ്യത്ത് ഇന്നും പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു.

    2017 ജൂണിൽ പ്രതിദിന വില പുതുക്കൽ ആരംഭിച്ചതിന് ശേഷം നിരക്കുകൾ സ്ഥിരമായി തുടരുന്ന ഏറ്റവും ദൈർഘ്യമേറിയ കാലയളവാണിത്. കേന്ദ്ര സർക്കാർ 2021 നവംബർ 4 ന് എക്‌സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. പെട്രോളിന്റെ തീരുവ ലിറ്ററിന് 5 രൂപയും ഡീസലിന് 10 രൂപയും സർക്കാർ കുറച്ചതോടെ ഇന്ധന വിലയിൽ ഗണ്യമായ കുറവുണ്ടായി.

    പിന്നീട് 2021 ഡിസംബറിൽ ഡൽഹി സർക്കാർ പെട്രോളിന്റെ മൂല്യവർധിത നികുതി 30 ശതമാനത്തിൽ നിന്ന് 19.40 ശതമാനമായി കുറച്ചിരുന്നു. ഇതോടെ രാജ്യതലസ്ഥാനത്ത് പെട്രോൾ വില ലിറ്ററിന് 8.56 രൂപ കുറച്ചു.

    ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികൾ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയും രൂപ-ഡോളർ വിനിമയ നിരക്കും കണക്കിലെടുത്ത് ദിവസേന ഇന്ധന നിരക്ക് പരിഷ്കരിക്കുന്നു. പെട്രോൾ, ഡീസൽ വിലകളിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ എല്ലാ ദിവസവും രാവിലെ 6 മുതൽ പ്രാബല്യത്തിൽ വരും.

    രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയർ-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകൾ താഴെ കൊടുക്കുന്നു:

    1. മുംബൈ

    പെട്രോൾ - ലിറ്ററിന് 109.98 രൂപ
    ഡീസൽ - ലിറ്ററിന് 94.14 രൂപ

    2. ഡൽഹി

    പെട്രോൾ ലിറ്ററിന് 95.41 രൂപ
    ഡീസൽ - ലിറ്ററിന് 86.67 രൂപ

    3. ചെന്നൈ

    പെട്രോൾ ലിറ്ററിന് 101.40 രൂപ
    ഡീസൽ - ലിറ്ററിന് 91.43 രൂപ

    4. കൊൽക്കത്ത

    പെട്രോൾ - ലിറ്ററിന് 104.67 രൂപ
    ഡീസൽ - ലിറ്ററിന് 89.79 രൂപ

    5. ഭോപ്പാൽ

    പെട്രോൾ ലിറ്ററിന് 107.23 രൂപ
    ഡീസൽ - ലിറ്ററിന് 90.87 രൂപ

    6. ഹൈദരാബാദ്

    പെട്രോൾ ലിറ്ററിന് 108.20 രൂപ
    ഡീസൽ - ലിറ്ററിന് 94.62 രൂപ

    7. ബംഗളൂരു

    പെട്രോൾ ലിറ്ററിന് 100.58 രൂപ
    ഡീസൽ - ലിറ്ററിന് 85.01 രൂപ

    8. ഗുവാഹത്തി

    പെട്രോൾ - ലിറ്ററിന് 94.58 രൂപ
    ഡീസൽ ലിറ്ററിന് 81.29 രൂപ

    9. ലഖ്‌നൗ

    പെട്രോൾ ലിറ്ററിന് 95.28 രൂപ
    ഡീസൽ - ലിറ്ററിന് 86.80 രൂപ

    10. ഗാന്ധിനഗർ

    പെട്രോൾ ലിറ്ററിന് 95.35 രൂപ
    ഡീസൽ - ലിറ്ററിന് 89.33 രൂപ

    11. തിരുവനന്തപുരം

    പെട്രോൾ ലിറ്ററിന് 106.36 രൂപ
    ഡീസൽ - ലിറ്ററിന് 93.47 രൂപ

    Summary: Oil prices soared nearly $2 per barrel in early trade on Friday as Russia’s invasion of Ukraine continued to inflame global supply concerns
    Published by:user_57
    First published: