• HOME
  • »
  • NEWS
  • »
  • money
  • »
  • ആഗോള നിക്ഷേപക ഉച്ചകോടി: ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സംസ്ഥാനം ആന്ധ്രയെന്ന് മുകേഷ് അംബാനി

ആഗോള നിക്ഷേപക ഉച്ചകോടി: ബിസിനസ് ചെയ്യാൻ ഏറ്റവും എളുപ്പമുള്ള സംസ്ഥാനം ആന്ധ്രയെന്ന് മുകേഷ് അംബാനി

സാമ്പത്തിക വളര്‍ച്ചയിലും ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിലും വളരെയധികം വളര്‍ച്ച കൈവരിച്ച സംസ്ഥാനമാണ് ആന്ധ്രയെന്നും മുകേഷ് അംബാനി പറഞ്ഞു

മുകേഷ് അംബാനി

മുകേഷ് അംബാനി

  • Share this:

    വിശാഖപട്ടണം: ലോകത്തെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്ന് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നടക്കുന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് ഉച്ചകോടി 2023ല്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    കൂടാതെ സാമ്പത്തിക വളര്‍ച്ചയിലും ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിലും വളരെയധികം വളര്‍ച്ച കൈവരിച്ച സംസ്ഥാനമാണ് ആന്ധ്രയെന്നും അദ്ദേഹം പറഞ്ഞു.

    ”യുവജനങ്ങള്‍ക്ക് ഇടയില്‍ ആകാംക്ഷയും ഊര്‍ജവും വര്‍ധിച്ചിരിക്കുന്നു. ബിസിനസ്സുകാര്‍ക്കിടയില്‍ പ്രതീക്ഷയും വര്‍ധിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ പാതയിൽ മുന്‍നിരയില്‍ നില്‍ക്കുന്ന സംസ്ഥാനമായി ആന്ധ്രാപ്രദേശ് മാറും,’ അംബാനി പറഞ്ഞു.

    Also Read- ആധാറും പാനും ലിങ്ക് ചെയ്തില്ലേ? മാർച്ച് 31 കഴിഞ്ഞാൽ പാൻകാർഡ് ഉപയോഗിക്കാനാകില്ല

    ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക മേഖലയിലെ കഴിവ് തിരിച്ചറിഞ്ഞ ആദ്യത്തെ കമ്പനികളിലൊന്നാണ് റിലയന്‍സ് എന്നും അദ്ദേഹം പറഞ്ഞു. കമ്പനിയുടെ ഓയില്‍ ആൻഡ് ഗ്യാസ് എക്‌സ്‌പ്ലോറേഷന്‍ ടീം 2002ല്‍ ആന്ധ്രയില്‍ ഗ്യാസ് സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ആ പദ്ധതിയില്‍ കമ്പനി വന്‍തുക നിക്ഷേപം നടത്തുകയും ചെയ്തു.

    ആന്ധ്രാ സര്‍വ്വകലാശാലയിലെ സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലാണ് ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 സ്റ്റാളുകളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.
    ഏകദേശം 8000ലധികം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന , അമേരിക്ക എന്നീ രാജ്യങ്ങള്‍ ഉള്‍പ്പടെ 40 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കാനെത്തുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

    അതേസമയം ലോകത്തെ തന്നെ വ്യവസായ തലസ്ഥാനമായി ആന്ധ്രാപ്രദേശിനെ മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ആന്ധ്രാ ധനകാര്യ മന്ത്രി ബുഗ്ഗാന രാജേന്ദ്ര റെഡ്ഡി പറഞ്ഞു.

    Also Read- 5 ജി വന്നു; രാജ്യത്തെ മൊബൈൽ ഡൗൺലോഡ് സ്പീഡ് 115 ശതമാനം വർദ്ധിച്ചതായി റിപ്പോർട്ട്

    ” ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ നഗരങ്ങളോട് അടുത്ത് സ്ഥിതി ചെയ്യുന്ന പ്രദേശമാണിവിടം. വളരെ പുരോഗമനമുള്ള സംസ്ഥാനമാണ് ഞങ്ങളുടേത്. സ്ഥിരമായ ഒരു സര്‍ക്കാരും വൈ എസ് ജഗമോഹന്‍ റെഡ്ഡിയെപ്പോലുള്ള ശക്തനായ മുഖ്യമന്ത്രിയും ആന്ധ്രാപ്രദേശിനുണ്ട്. വിശാഖ പട്ടണം പോലെ മനോഹരമായ ഒരു തലസ്ഥാനവും ഈ സംസ്ഥാനത്തിനുണ്ട്. ബിസിനസ് ചെയ്യാനുള്ള എളുപ്പത്തിന്റെ കാര്യത്തിൽ മൂന്നാമതും ഒന്നാം സ്ഥാനം ആന്ധ്രയ്ക്കാണ്. അതിനാല്‍ ആന്ധ്രയെ രാജ്യത്തിന്റെ വ്യവസായ തലസ്ഥാനമാക്കി മാറ്റുകയല്ല ഞങ്ങളുടെ ലക്ഷ്യം. ലോകത്തിന്റെ തന്നെ വ്യവസായ തലസ്ഥാനമായി മാറ്റുകയാണ് ഞങ്ങളുടെ സ്വപ്‌നം,’ രാജേന്ദ്ര റെഡ്ഡി പറഞ്ഞു.

    മുഖ്യമന്ത്രി വൈഎസ് ജഗമോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തില്‍ നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് ആന്ധ്രയില്‍ നടത്തി വരുന്നത് എന്ന് സംസ്ഥാന ഐടി- വ്യവസായ മന്ത്രി ജി അമര്‍നാഥ് പറഞ്ഞു. ബിസിനസ്സുകാര്‍ക്ക് നിരവധി അവസരങ്ങളും ആന്ധ്രാ ഒരുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Published by:Rajesh V
    First published: