• HOME
  • »
  • NEWS
  • »
  • money
  • »
  • Smartphone Market | ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങി; 2021ൽ ഏഴ് ശതമാനം വളര്‍ച്ച

Smartphone Market | ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങി; 2021ൽ ഏഴ് ശതമാനം വളര്‍ച്ച

കാനലിസ് റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സാംസങ് 20 ശതമാനം വിപണി വിഹിതവുമായി മുന്നില്‍ തുടരുകയാണ്

  • Share this:
    ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി കഴിഞ്ഞ വര്‍ഷം (2021-ല്‍) കോവിഡിന് മുമ്പുള്ള നിലയിലേക്ക് മടങ്ങി. 2021ല്‍ ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയിൽ വിൽപ്പന ഏഴ് ശതമാനം വര്‍ധിച്ച്, 1.35 ബില്യണ്‍ യൂണിറ്റുകൾ കയറ്റി അയച്ചതായി മാര്‍ക്കറ്റ് അനാലിസിസ് സ്ഥാപനമായ കനാലിസിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

    വിപണി 2022-ലേക്ക് കടക്കുമ്പോള്‍ വിതരണ ശൃംഖലയിലെ വൈരുദ്ധ്യങ്ങള്‍ നിലനില്‍ക്കെയാണ് ഇത് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാംസങ്, ആപ്പിള്‍, ഷവോമി, ഓപ്പോ, വിവോ എന്നിവ ലോകത്തിലെ മികച്ച അഞ്ച് ബ്രാന്‍ഡുകളായി മാറി. സാംസങ് വിപണിയില്‍ 20 ശതമാനം വിഹിതവുമായി മുന്നിലാണ്. 2021ലെ 1.35 ബില്യണ്‍ കയറ്റുമതിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ കോവിഡിന് മുമ്പ് 2019ല്‍ മൊത്തം ഷിപ്പ് ചെയ്തത് 1.37 ബില്യണ്‍ യൂണിറ്റുകളായിരുന്നു. 2020ല്‍ കയറ്റുമതി 1.26 ബില്യണ്‍ യൂണിറ്റായി കുറഞ്ഞു.

    കാനലിസ് റിപ്പോര്‍ട്ട് പ്രകാരം സ്മാര്‍ട്ഫോണ്‍ വിപണിയില്‍ സാംസങ് 20 ശതമാനം വിപണി വിഹിതവുമായി മുന്നില്‍ തുടരുകയാണ്. സാംസങ് 274.5 ദശലക്ഷം യൂണിറ്റുകളാണ് 2021-ല്‍ കയറ്റുമതി ചെയ്തത്. അതായത് കമ്പനിയുടെ 2020ലെ കയറ്റുമതിയെക്കാള്‍ 19 ദശലക്ഷം കൂടുതല്‍ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്ത് ഏഴ് ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് ആപ്പിള്‍ കമ്പനിയാണ്. 2021ല്‍ 230.1 ദശലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്ത് 17 ശതമാനം വിപണി വിഹിതവുമായാണ് ആപ്പിള്‍ രണ്ടാം സ്ഥാനത്തെത്തിയത്. 2020ലെ ആപ്പിള്‍ കമ്പനിയുടെ 207.2 ദശലക്ഷം കയറ്റുമതിയേയ്ക്കാൾ 22.9 ദശലക്ഷം യൂണിറ്റിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ആപ്പിള്‍, 11 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം നേടിയത്.

    സാംസങിനും ആപ്പിളിനും പിന്നാലെ, 2021ല്‍ 191.2 ദശലക്ഷം കയറ്റുമതിയുമായി 14 ശതമാനം വിപണി വിഹിതം നേടി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി മൂന്നാം സ്ഥാനത്തെത്തി. ഓപ്പോയും വിവോയും യഥാക്രമം 11 ശതമാനവും 10 ശതമാനവും വിപണി വിഹിതം നേടി നാലും അഞ്ചും സ്ഥാനം നേടി. ഓപ്പോയുടെ കഴിഞ്ഞ വര്‍ഷത്തെ 145.1 ദശലക്ഷം ഷിപ്പ്മെന്റുകളില്‍ വണ്‍പ്ലസ് സ്മാര്‍ട്ട്ഫോണുകള്‍ കൂടി ഉള്‍പ്പെടുന്നുണ്ട്. അതേസമയം വിവോ 2021-ല്‍ 129.9 ദശലക്ഷം യൂണിറ്റുകള്‍ കയറ്റി അയച്ചതായി കനാലിസ് റിപ്പോര്‍ട്ട് പറയുന്നു.

    Also read-Bank Holidays | ഫെബ്രുവരിയില്‍ 12 ദിവസം ബാങ്കുകള്‍ പ്രവർത്തിക്കില്ല; ഈ അവധി ദിനങ്ങള്‍ അറിയാം

    ''പല സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണ കമ്പനികളും 2021ല്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനങ്ങളാണ് കാഴ്ചവച്ചത്. കോവിഡ്-19ന് മുമ്പുള്ള തലങ്ങളുമായി താരതമ്യം ചെയ്യാനും മറികടക്കാനും സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി ഇരട്ടിയാക്കാനും പല കമ്പനികൾക്കും സാധിച്ചു,'' കനാലിസ് അനലിസ്റ്റുകളിലൊരാളായ സന്യം ചൗരസ്യ പ്രസ്താവനയില്‍ പറഞ്ഞു.

    Also read- Meta AI Supercomputer | ലോകത്തിലെ ഏറ്റവും വേഗതയേറിയ AI സൂപ്പർ കമ്പ്യൂട്ടറിന്റെ നിർമ്മാണം 2022 അവസാനത്തോടെ പൂ‍ർത്തിയാകുമെന്ന് മെറ്റ

    ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണി നാലാം പാദത്തില്‍ 363 ദശലക്ഷം സ്മാര്‍ട്ട്ഫോണുകള്‍ കയറ്റുമതി ചെയ്തുവെന്നും ഇത് വര്‍ഷാവര്‍ഷം ഒരു ശതമാനത്തിലധികം വര്‍ധന കാണിക്കുന്നതായും കനാലിസ് റിപ്പോര്‍ട്ടിൽ പറയുന്നു. 2021ന്റെ നാലാം പാദത്തില്‍ വിപണിയില്‍ മുന്നിലുണ്ടായിരുന്നത്, 82.7 ദശലക്ഷം യൂണിറ്റ് കയറ്റുമതി ചെയ്ത ആപ്പിളായിരുന്നു. നാലാം പാദത്തില്‍ ആപ്പിളിന് 23 ശതമാനം വിപണി വിഹിതമായിരുന്നു ഉണ്ടായിരുന്നത്.

    നാലാം പാദത്തില്‍ 70.5 ദശലക്ഷം കയറ്റുമതിയുമായി 19 ശതമാനം ഓഹരിയുമായി സാംസങ് രണ്ടാം സ്ഥാനത്തെത്തി. കഴിഞ്ഞ പാദത്തില്‍ 45.4 ദശലക്ഷം കയറ്റുമതിയുമായി ഷവോമി, 13 ശതമാനം വിപണി വിഹിതവുമായി മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓപ്പോയും വിവോയും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങള്‍ നിലനിര്‍ത്തി.
    Published by:Jayashankar AV
    First published: