ജനപ്രിയ ഇമെയിൽ സേവനദാതാക്കളായ ജിമെയ്‌ലിന് (Gmail) പുതിയൊരു ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍ (Google). ഗൂഗിള്‍ വര്‍ക്ക്സ്പെയ്സിനായുള്ള കമ്പനിയുടെ പുതിയ പദ്ധതികളുടെ ഭാഗമായിട്ടാണ് ജിമെയ്‌ല്‍ പുനര്‍രൂപകല്‍പ്പന ചെയ്യുന്നത്. നിലവിലെ ഗൂഗിള്‍ സേവനങ്ങളായ ഗൂഗിള്‍ ചാറ്റ് (Google Chat), ഗൂഗിള്‍ മീറ്റ് (Google Meet), ഗൂഗിള്‍ സ്‌പെയ്‌സസ് (Google Spaces) എന്നിവയെ ജിമെയ്‌ലുമായി കൂടുതല്‍ സൗകര്യപ്രദമായ വിധത്തിൽ ചേർത്തുവെയ്ക്കാനാണ് പുതിയ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്. 2022ന്റെ രണ്ടാം പാദത്തില്‍ ജിമെയ്‌ലിന്റെ പുതിയ ഇന്റഗ്രേറ്റഡ് വ്യൂ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്.
അതായത് ഈ വര്‍ഷം ജൂണിനു മുമ്പ് നിങ്ങള്‍ക്ക് ജിമെയിലിന്റെ പുതിയ ഡിസൈൻ കാണാന്‍ കഴിയും. വര്‍ക്ക്സ്പെയ്സ് ഉപയോക്താക്കള്‍ക്ക് ഫെബ്രുവരി 8 മുതല്‍ പുതിയ ഇന്റഗ്രേറ്റഡ് വ്യൂ ജിമെയില്‍ പരീക്ഷിച്ചുതുടങ്ങുമെന്നും ഗൂഗിള്‍ വര്‍ക്ക്‌സ്‌പെയ്‌സ് ബ്ലോഗ് അറിയിക്കുന്നു. നിലവില്‍ മെയില്‍, ചാറ്റ്, സ്‌പെയ്‌സ്, മീറ്റ് എന്നിവയ്ക്കായി സംയോജിത ലേഔട്ടുള്ള ജിമെയിലില്‍ ഈ നാല് ഓപ്ഷനുകളിൽ വേണ്ടതിലേക്ക് എളുപ്പത്തിൽ മാറാൻ സഹായിക്കുന്ന നാല് ബട്ടണുകളുള്ള പുതിയ ലേഔട്ടായിരിക്കും ഇനി ഉപയോക്താക്കള്‍ക്ക് ലഭിക്കുക.
ഉപയോക്താക്കള്‍ക്ക് ഒരു സമയം നാല് ബട്ടണുകളില്‍ ഏതെങ്കിലും ഒന്നിന്റെ വിവരങ്ങള്‍ മാത്രമേ കാണാനാകൂ. അതേസമയം, മറ്റ് ബട്ടണുകളുടെ നോട്ടിഫിക്കേഷനുകൾ കാണാന്‍ സാധിക്കുമെന്ന് ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ പറയുന്നതനുസരിച്ച്, പുതിയ ലേഔട്ടിലേക്ക് അപ്ഡേറ്റ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭ്യമായ മെയ്‌ലുകളുടെയും ലേബല്‍ ഓപ്ഷനുകളുടെയും അതേ ലിസ്റ്റ് കാണാന്‍ കഴിയും.
വര്‍ക്ക്സ്പെയ്സ് ടൂളുകളിൽ മാറ്റങ്ങള്‍ വരുത്തുന്നതായി ഗൂഗിള്‍ ആദ്യം പ്രഖ്യാപിച്ചത് 2021 സെപ്റ്റംബറിലാണ്. ഗൂഗിള്‍ മീറ്റ് ലിങ്ക് ഇല്ലാതെ ഉപയോക്താക്കള്‍ക്ക് മറ്റ് ജിമെയ്‌ല്‍ ഉപയോക്താക്കളുമായി വൺ-ഓൺ-വൺ കോളുകള്‍ വിളിക്കാന്‍ കഴിയുന്നതായിരുന്നു അന്ന് കൊണ്ടുവന്ന ഫീച്ചറുകളില്‍ ഒന്ന്.
പുതിയ ജിമെയ്‌ല്‍ ലേഔട്ട് പരീക്ഷിച്ചിട്ടില്ലാത്ത ഉപയോക്താക്കള്‍ക്ക് ഏപ്രിലോടെ ഇതിലേക്ക് മാറാം. പുതിയ മാറ്റങ്ങള്‍ പൂര്‍ണ്ണമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് മുമ്പ് കുറച്ച് നാളത്തേക്ക് പഴയ ലേഔട്ടില്‍ തന്നെ ജിമെയ്‌ല്‍ ഉപയോഗിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.
ഗൂഗിള്‍ വര്‍ക്ക്സ്പെയ്സ് ബിസിനസ് സ്റ്റാര്‍ട്ടര്‍ (Google Workspace Business Starter), ബിസിനസ് സ്റ്റാൻഡേര്‍ഡ് (Business Standard), ബിസിനസ് പ്ലസ് (Business Plus), എന്റര്‍പ്രൈസ് എസന്‍ഷ്യല്‍ (Enterprise Essentials), എന്റര്‍പ്രൈസ് സ്റ്റാൻഡേര്‍ഡ് (Enterprise Standard), എന്റര്‍പ്രൈസ് പ്ലസ് (Enterprise Plus), എഡ്യൂക്കേഷന്‍ ഫണ്ടമെന്റല്‍സ് (Education Fundamentals),എഡ്യൂക്കേഷന്‍ പ്ലസ് (Education Plus), ഫ്രണ്ട്‌ലൈന്‍ (Frontline), നോണ്‍ പ്രൊഫിറ്റ്സ് (Nonprofits) എന്നിവയ്ക്കും അതുപോലെ ജി സ്യൂട്ട് ബേസിക് (G Suite Basic), ബിസിനസ് ഉപഭോക്താക്കള്‍ക്കും അപ്ഡേറ്റുകള്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ അറിയിച്ചു.
Summary: get ready to brace up the new integrated view of Gmail from February 8. Here is all you need to know
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gmail