നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം; ഇന്നത്തെ വില

    Gold Price Today|ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം; ഇന്നത്തെ വില

    ഡിസംബർ മൂന്നിനാണ് സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്.

    Gold price

    Gold price

    • Share this:
      തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price) ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. കഴിഞ്ഞ മൂന്ന് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ശനിയാഴ്ച പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായി.

      ഡിസംബർ മൂന്നിനാണ് സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.

      നവംബർ 16 നായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

      Also Read-Fuel Price | ഇന്ധന വില മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ പെട്രോള്‍ ഡീസല്‍ നിരക്കുകള്‍

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      Published by:Naseeba TC
      First published: