• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തൃശൂരില്‍ 300 കേടിയുടെ സ്വര്‍ണ ഹബ്ബ് വരുന്നു

news18
Updated: April 1, 2018, 9:30 PM IST
തൃശൂരില്‍ 300 കേടിയുടെ സ്വര്‍ണ ഹബ്ബ് വരുന്നു
news18
Updated: April 1, 2018, 9:30 PM IST
തൃശ്ശൂര്‍: കേരളീയരുടെ എക്കാലത്തെയും മോഹവും സമ്പാദ്യവുമായ സ്വര്‍ണത്തിനായി പ്രത്യേക ഹബ്ബ് ഒരുങ്ങുന്നു. തൃശൂര്‍ ആസ്ഥാനമായാണ് ആഭരണങ്ങളുടെ വിപണനത്തിനും നിര്‍മ്മാണത്തിനുമായി ഹബ്ബ് സ്ഥാപിക്കുന്നത്.

300 കോടി ചെലവില്‍ 60000 ചതുരശ്രഅടി വിസ്ത്ൃതിയില്‍ നിര്‍മ്മിക്കുന്ന ഹബ്ബ് 2020 ല്‍ യാഥാര്‍ഥ്യമാകും. ഇതോടെ സ്വര്‍ണം വെള്ളി ആഭരണങ്ങളുടെ ആസ്ഥാനമായി തൃശൂര്‍ മാറും.

ആഭരണനിര്‍മാണത്തിനും വിപണനത്തിനും കേരളത്തിലെ ആദ്യ സ്വര്‍ണഹബ്ബ് 2020ല്‍ തൃശ്ശൂരില്‍ തുറക്കും. 60000 ചതുരശ്രഅടി വിസ്തൃതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടെയാകും ഹബ്ബ്. ഇതോടെ കേരളത്തിലെ സ്വര്‍ണവെള്ളി ആഭരണമേഖലയുടെ ആസ്ഥാനമാകും തൃശ്ശൂര്‍. 300 കോടിയാണ് പ്രാഥമിക ചെലവ് പ്രതീക്ഷിക്കുന്നത്.

പദ്ധതിയുടെ രൂപരേഖ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ വ്യവസായമന്ത്രി എ.സി. മൊയ്തീന് സമര്‍പ്പിച്ചു. കടകള്‍ക്കായി മുപ്പതിനായിരം ചതുരശ്രഅടിയാണ് നീക്കിവയ്ക്കുന്നത്. വ്യാപാരികള്‍, നിര്‍മാതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം പൊതുസ്ഥലം ഹബ്ബില്‍ കിട്ടും. ഇപ്പോള്‍ കേരളത്തിന് പുറത്തുനിന്ന് എത്തിക്കുന്നതിന് പകരം തൃശ്ശൂരില്‍ത്തന്നെ ആഭരണങ്ങള്‍ നിര്‍മിക്കാനാകും. ഇതിനായി ആധുനികയന്ത്ര സജ്ജീകരണങ്ങളും ഏര്‍പ്പെടുത്തും.

തൊഴിലാളികള്‍ക്ക് പുതിയ മോഡലുകളിലുള്ള ആഭരണങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പരിശീലനവും ഹബ്ബില്‍ ലഭ്യമാക്കും. ഹാള്‍മാര്‍ക്ക് സംവിധാനം ഒരുക്കുന്നതിന് പുറമേ സ്റ്റോണുകള്‍, ബോക്‌സുകള്‍ എന്നിവയുടെ നിര്‍മാണവും ഇവിടെയുണ്ടാകും. അതേസമയം ഉപഭോക്താക്കള്‍ ഇവിടെ നിന്നും നേരിട്ട് സ്വര്‍ണം വാങ്ങാനാകില്ല.

ഹബ്ബ് യാഥാര്‍ഥ്യമാകുന്നതോടെ നേരിട്ടും അല്ലാതെയും കുറഞ്ഞത് ഒരുലക്ഷംപേര്‍ക്കെങ്കിലും തൊഴില്‍ കിട്ടുമെന്നാണ് പ്രതീക്ഷ. നിര്‍മാണവും വില്‍പ്പനയും നേരിട്ടായതിനാല്‍ കുറഞ്ഞ വിലയ്ക്ക് വ്യാപാരികള്‍ക്ക് ആഭരണങ്ങള്‍ വാങ്ങാനാകും. അതി്#റെ ഗുണം ഉപഭോക്താക്കള്‍ക്കും ലഭിക്കും.

ഹബ്ബിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണെന്ന് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ഷാജു ചിറയത്തും സെക്രട്ടറി പി.എം. റഫീക്കും പറഞ്ഞു. രണ്ടിടത്താണ് സ്ഥലം നോക്കിവെച്ചിട്ടുള്ളത്. പുതിയ സാങ്കേതികവിദ്യയും പരമ്പരാഗത തൊഴില്‍രീതിയും പ്രയോജനപ്പെടുത്തുന്ന ഹബ്ബിന് എല്ലാ സംഘടനകളുടെയും സര്‍ക്കാരിന്റെയും സഹായം ഉറപ്പാക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു.
First published: April 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍