• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്വർണപ്പണയ കൃഷി വായ്പ നിർത്തലാക്കിയിട്ടില്ല; ഇപ്പോഴുമെടുക്കാം

പദ്ധതി നിർത്തണമെന്ന് രേഖാമൂലമുള്ള നിർദേശം റിസർവ് ബാങ്കിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് ബാങ്കേഴ്സ് സമിതി ചെയർമാൻ

news18
Updated: August 22, 2019, 9:31 AM IST
സ്വർണപ്പണയ കൃഷി വായ്പ നിർത്തലാക്കിയിട്ടില്ല; ഇപ്പോഴുമെടുക്കാം
News18
news18
Updated: August 22, 2019, 9:31 AM IST
തിരുവനന്തപുരം: നാല് ശതമാനം പലിശയ്ക്കുള്ള സ്വർണപ്പണയ കൃഷി വായ്പ നിർത്തലാക്കാൻ റിസർവ് ബാങ്കിൽ നിന്ന് രേഖാമൂലമുള്ള നിർദേശം ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്സ് സമിതി ചെയർമാൻ ആർ എ ശങ്കരനാരായണൻ. കർഷകർക്ക് നാല് ശതമാനം പലിശയ്ക്ക് മൂന്നു ലക്ഷം രൂപവരെയും മറ്റുള്ളവർക്ക് 9 ശതമാനം പലിശയ്ക്ക് പരിധിയില്ലാതെയും വായ്പയെടുക്കാനും നിലവിലുള്ളവ പുതുക്കാനും തടസ്സമില്ല. അതേസമയം, വായ്പ എടുക്കുന്നത് കർഷകൻ തന്നെയെന്ന് എങ്ങനെ ഉറപ്പാക്കുമെന്ന ചോദ്യത്തിന് ഇടപാടുകാരെ ബാങ്ക് വിശ്വാസത്തിലെടുക്കുയേ മാർഗമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിലിവെ രീതിയിലുള്ള സ്വർണപ്പണയ കൃഷിവായ്പ ഒക്ടോബർ ഒന്നുമുതൽ നിർത്തലാക്കുമെന്ന കേന്ദ്ര ധനസെക്രട്ടറി വീഡിയോ കോൺഫറൻസിൽ അറിയിച്ചിരുന്നെങ്കിലും രേഖാമൂലമുള്ള അറിയിപ്പ് കിട്ടാത്തതിനാലാണ് പദ്ധതി തുടരുന്നത്. ഓട്ടോ മൊബീൽ രംഗത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വായ്പകൾ ഈ മേഖല നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പുനഃക്രമീകരിക്കാനും പുതിയ വായ്പകളായി മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

First published: August 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...