HOME » NEWS » Money » GOLD PRICE APRIL 2ND 2021 GOLD PRICES RISE SHARPLY KNOW THE PRICE TODAY

Gold Price Today | സ്വർണവിലയിൽ വൻ വർദ്ധന; ഇന്നത്തെ വില അറിയാം

സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു

News18 Malayalam | news18-malayalam
Updated: April 2, 2021, 10:36 AM IST
Gold Price Today | സ്വർണവിലയിൽ വൻ വർദ്ധന; ഇന്നത്തെ വില അറിയാം
gold price today
  • Share this:
കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. ഗ്രാമിന് 60 രൂപ വർദ്ധിച്ചു 4225 രൂപയ്ക്കാണ് ഇന്ന് 22 കാരറ്റ് സ്വർണത്തിന്‍റെ വ്യാപാരം തുടങ്ങിയത്. ഒരു പവൻ സ്വർണത്തിന്‍റെ വിലയിൽ 480 രൂപയാണ് ഇന്ന് വർദ്ധിച്ചത്. 33800 രൂപയാണ് ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം ഇത് 33320 രൂപ ആയിരുന്നു. കഴിഞ്ഞ ദിവസം പവന് 440 രൂപ വർദ്ധിച്ചിരുന്നു. രണ്ടു ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് കൂടിയത് 920 രൂപയാണ്.

രാജ്യത്ത് സ്വർണ വിലയിൽ ഇന്നു മാറ്റമില്ല. തുടർച്ചയായ ദിവസങ്ങളിൽ സ്വർണവില കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4337 രൂപയാണ്. ഒരു ഗ്രാമിന് 25 രൂപയാണ് ഇന്നലെ കുറഞ്ഞത്. ഇന്നലെ പവന് 200 രൂപ കുറഞ്ഞ് 34696 ആയിരുന്നു. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില 4437 രൂപയാണ്. എട്ട് ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 35496 രൂപയാണ്. സംസ്ഥാനത്തെ ഇന്നത്തെ സ്വർണവില രാവിലെ 9.30 ഓടെ ലഭ്യമാകും.

സ്വർണവിലയിൽ എന്തൊക്കെ മാറ്റമുണ്ടായാലും സുരക്ഷിത നിക്ഷേപമായാണ് ഇതിനെ മലയാളികൾ കാണുന്നത്. നിക്ഷേപം എന്നതിനേക്കാൾ ഉപരി ആഭരണമായും നാണയമായും ഇത് കൈവശം വെക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിർണയിക്കപ്പെടുന്നത്. സ്വര്‍ണ്ണ നിക്ഷേപത്തിൽ ആളുകൾക്ക് താത്പ്പര്യം വർധിച്ചതോടെ കഴിഞ്ഞ കുറെ വർഷങ്ങൾക്കിടെ സ്വർണ്ണ വിലയിൽ പതിനഞ്ചു ശതമാനത്തിലേറെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് സ്വർണ്ണം ഒരു സുരക്ഷിത നിക്ഷേപമായി ആളുകൾ കണ്ടു തുടങ്ങിയത്. ആഭരണങ്ങളായി ഉപയോഗിച്ചിരുന്ന ഈ മഞ്ഞലോഹം ക്രമേണ, പ്രതിസന്ധിഘട്ടങ്ങളിൽ തുണയാകുന്ന നിക്ഷേപമായി മാറി. ആവശ്യം ഏറിയതോടെ വിലയും അതനുസരിച്ച് ഉയരാൻ തുടങ്ങി. നിക്ഷേപം എന്ന നിലയിൽ സ്വർണ്ണം വളർന്നതോടെ കൂടുതൽ ഇറക്കുമതി ചെയ്യാനും തുടങ്ങി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളായ ഇന്ത്യയിൽ ടൺ കണക്കിന് സ്വർണ്ണം ഓരോ വർഷവും ഇറക്കുമതി ചെയ്യപ്പെടുന്നുണ്ട്.

കേരളത്തിൽ മലയാള മാസങ്ങളായ മീനം, മേടം എന്നിവയിൽ പൊതുവെ വിവാഹ സീസണായാണ് കണക്കാക്കുന്നത്. സ്വർണ വിലയിലെ ഏറ്റകുറച്ചിലുകൾ വിവാഹ സീസണിൽ ഏറെ സ്വാധീനിക്കുന്നതാണ്. സാധാരണക്കാരുടെ വിവാഹ ബജറ്റിനെ സ്വർണവില നന്നായി സ്വാധീനിക്കും.

Also Read- Bank holiday list in April 2021 | ഏപ്രില്‍ മാസം 15 ദിവസം ബാങ്ക് അവധി; ഏതൊക്കെ ദിവസങ്ങളിലെന്ന് നോക്കാം

പണപ്പെരുപ്പം ഇന്ത്യയിലെ സ്വർണ്ണ വിലയിൽ വലിയ സ്വാധീനം ചെലുത്തുന്നു എന്നത് ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. ഉദാഹരണത്തിന്, പണപ്പെരുപ്പം കൂടുമ്പോൾ പലിശനിരക്കും കൂടും. പലിശനിരക്ക് കൂടുമ്പോൾ സ്വർണ്ണ വില കുറയുന്നു. കാരണം, ആളുകളും നിക്ഷേപകരും സ്വർണം വിൽക്കാനും സർക്കാർ സെക്യൂരിറ്റികൾ വിൽക്കുന്ന സ്ഥിര വരുമാനം നേടാനും തിരക്കുകൂട്ടുന്നു. അതിനാൽ, സ്വർണ്ണത്തിൽ നിക്ഷേപിക്കുമ്പോൾ വളരെയേറെ ശ്രദ്ധ ആവശ്യമാണ്. വില കുറയുന്നതിനെതിരെ നിക്ഷേപകർ ഇത് ഒരു സ്വാഭാവിക സംരക്ഷണ കേന്ദ്രമായി സൂക്ഷിക്കണം. നിങ്ങൾ വലിയ അളവിൽ നിക്ഷേപിക്കുകയാണെങ്കിൽ വിദഗ്ദ്ധരുമായി പ്രത്യേകിച്ച് നിങ്ങളുടെ പ്രാദേശിക ജ്വല്ലറി ഉടമകളുമായി ബന്ധപ്പെടുന്നത് നല്ലതാണ്. എന്നിരുന്നാലും, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, അന്താരാഷ്ട്ര സ്വർണ്ണ വിപണികൾക്ക് പ്രധാനം യുഎസിലെ പലിശനിരക്കാണ്. ഇവ ഉയരുമ്പോൾ, ഇന്ത്യയിൽ സ്വർണ്ണ വില ഉയർന്നതായിരിക്കും.

Summary - Gold prices remain unchanged in the country today. Today, gold prices remain unchanged after consecutive days of declines. Today's price of a gram of 22 carat gold is Rs 4337. 25 per gram.
Published by: Anuraj GR
First published: April 2, 2021, 7:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍