നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold price | രാജ്യത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്കുകൾ അറിയാം

  Gold price | രാജ്യത്ത് സ്വർണ്ണവില ഉയർന്നു; ഇന്നത്തെ നിരക്കുകൾ അറിയാം

  കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന് വില കുറഞ്ഞു

  Gold price

  Gold price

  • Share this:
   24 കാരറ്റ് സ്വർണ്ണത്തിന്റെ (gold) ഇന്ത്യയിലെ വ്യാപാര വില ഡിസംബർ 29 ന് 10 ഗ്രാമിന് 48,230 രൂപയിലെത്തി, ഇന്നലത്തെ വിൽപ്പന വിലയായ 48,220 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 10 രൂപയുടെ വർദ്ധനവ് സൂചിപ്പിക്കുന്നു. അതുപോലെ, ഇന്നലത്തെ ചില്ലറ വിൽപന വിലയിൽ നിന്ന് ഒരു മാറ്റവുമില്ലാതെ വെള്ളി വില ഒരു കിലോയ്ക്ക് 62,500 രൂപയായി നിലനിൽക്കുന്നു.

   കേരളത്തിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് വിലയിടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് പവന് 36,120 രൂപയാണ് വില. കഴിഞ്ഞ ദിവസം ഇത് 36,280 ആയിരുന്നു

   മേക്കിംഗ് ചാർജുകൾ, സംസ്ഥാന നികുതികൾ, എക്സൈസ് തീരുവകൾ തുടങ്ങിയ ഘടകങ്ങൾ കാരണം ഓരോ ദിവസവും സ്വർണ്ണത്തിന്റെ നിരക്ക് വ്യത്യാസപ്പെടുന്നു.

   ഡിസംബർ 29-ലെ മുൻനിര ഇന്ത്യൻ നഗരങ്ങളുടെ പട്ടികയും അവിടുത്തെ സ്വർണ്ണ വിലയും ഇതാ:

   ഗുഡ് റിട്ടേൺസ് വെബ്‌സൈറ്റ് അനുസരിച്ച്, 10 ഗ്രാം 22 കാരറ്റ് സ്വർണ്ണം മുംബൈയിലും ന്യൂഡൽഹിയിലും യഥാക്രമം 47,230 രൂപയ്ക്കും 47,490 രൂപയ്ക്കും വിൽക്കുന്നു. അതേസമയം, ചെന്നൈയിൽ, ഇതേ അളവിലെ സ്വർണ്ണത്തിന് 45,430 രൂപയിലും കൊൽക്കത്തയിൽ 10 ഗ്രാം 22 കാരറ്റ് 47,390 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.   24 കാരറ്റ് സ്വർണ്ണത്തിന്റെ വിലയിൽ, മുംബൈ നഗരത്തിൽ 10 ഗ്രാം 48,230 രൂപയിലും ദേശീയ തലസ്ഥാനത്ത്, അതേ അളവിന് 51,790 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ചെന്നൈയിലും കൊൽക്കത്തയിലും സ്വർണത്തിന്റെ വാങ്ങൽ വില 49,570 രൂപയും 50,090 രൂപയുമാണ്.

   ബാംഗ്ലൂർ, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലേക്ക് നോക്കുമ്പോൾ, 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന് നിലവിൽ 49,470 രൂപയാണ്. ഒരേ അളവിന്, ഈ രണ്ട് നഗരങ്ങളിലും 22 കാരറ്റ് സ്വർണ്ണത്തിന്റെ വാങ്ങൽ വില 45,340 രൂപയാണ്.

   ലഖ്‌നൗവിൽ 24 കാരറ്റ് പ്യൂരിറ്റി സ്വർണ്ണം 10 ഗ്രാമിന് 48,990 രൂപയിലും 22 കാരറ്റ് പ്യൂരിറ്റി സ്വർണത്തിന് 46,090 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ജയ്പൂരിൽ, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 47,290 രൂപയായപ്പോൾ, 24 കാരറ്റ് വില 49,540 രൂപയ്ക്കാണ് ഇന്ന് രേഖപ്പെടുത്തിയത്.

   മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX) ഡാറ്റയിൽ സ്വർണ്ണ ഫ്യൂച്ചർ വില 0.10 ശതമാനം ഇടിഞ്ഞ് 47,992.00 രൂപയിലെത്തിയതായി രേഖപ്പെടുത്തുന്നു. എന്നിരുന്നാലും, വെള്ളി ഫ്യൂച്ചറുകൾ 0.07 ശതമാനം ഇടിഞ്ഞ് 62,472.00 രൂപയായി കുറഞ്ഞു.

   Summary: Gold prices in India marks a nominal rise for 10 grams, whereas in Kerala one sovereign gold is sold at a lesser rate than yesterday 
   Published by:user_57
   First published:
   )}