Gold Price | റെക്കോഡ് കുതിപ്പിൽ സ്വർണ്ണവില; ഇന്ന് പവന് 160 രൂപ കൂടി

കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം മറ്റ് വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്

News18 Malayalam | news18-malayalam
Updated: June 22, 2020, 12:12 PM IST
Gold Price | റെക്കോഡ് കുതിപ്പിൽ സ്വർണ്ണവില; ഇന്ന് പവന് 160 രൂപ കൂടി
gold
  • Share this:
സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും ഉയർന്നു. പവന് 160 രൂപ വർധിച്ച് 35,680 രൂപയിലെത്തി. ഗ്രാമിന് 4460 രൂപയാണ് വില. എക്കാലത്തെയും ഏറ്റവും ഉയർന്ന വിലയാണിത്. ഇന്ത്യ-ചൈന അതിർത്തി സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണ്ണവില ഉയരാൻ കാരണമായി പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയും ഉച്ചയ്ക്കുമായി രണ്ടു തവണയായാണ് സ്വർണ്ണവില ഉയർന്നത്.

കോവിഡ് പ്രതിസന്ധിയും ലോക്ക് ഡൗണും മൂലം മറ്റ് വിപണികളിലുണ്ടായ അനിശ്ചിതത്വവും സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്. സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് ആളുകൾ സ്വർണ്ണം വാങ്ങിക്കൂട്ടാൻ തുടങ്ങി. ആവശ്യം ഉയർന്നതോടെ വിലയിലും അതിന്‍റെ പ്രതിഫലനം ഉണ്ടായി.

TRENDING:കാൻപുർ സർക്കാർ അഭയ കേന്ദ്രത്തിൽ 57 പെൺകുട്ടികൾക്ക് കോവിഡ്; ഇതിൽ അഞ്ച് പേർ ഗർഭിണികൾ [NEWS] COVID 19 | ഇന്നലെ 133 കേസുകൾ; മൂന്ന് ദിവസം കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ റെക്കോഡ് വർധനവ് [NEWS]ബൈസെക്ഷ്വൽ'ആണെന്ന വെളിപ്പെടുത്തലുമായി യുവ നിർമ്മാതാവ്; പ്രമുഖ നടന്മാരുമായി ബന്ധമുണ്ടായിരുന്നുവെന്നും തുറന്നു പറച്ചിൽ [PHOTO]

ഇന്നത്തെ വില അനുസരിച്ച് സ്വർണ്ണം വാങ്ങുകയാണെങ്കിൽ നികുതിയും സെസും ഒക്കെ ചേർത്ത് ഒരു പവൻ വാങ്ങാൻ നാൽപ്പതിനായിരത്തോളം രൂപ നൽകേണ്ടി വരും.

ഈ വര്‍ഷം തുടക്കത്തിൽ സ്വർണ്ണവില പവന് 29,000 രൂപയായിരുന്നു. ആറുമാസത്തിനിടെ 6,560 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

 
First published: June 22, 2020, 12:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading