• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| കുതിച്ചുയർന്ന് സ്വർണവില; പവന് 39,560 രൂപ

Gold Price Today| കുതിച്ചുയർന്ന് സ്വർണവില; പവന് 39,560 രൂപ

ഡിസംബർ ഒന്നിന് ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണവിലയാണ് ദിവസങ്ങൾക്കുള്ളിൽ കുതിച്ചുയർന്നത്

  • Share this:

    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. 39,560 രൂപയാണ് ഒരു പവന് ഇന്നത്തെ വില. ഗ്രാമിന് 4945 രൂപയുമാണ് വില. ഇന്നലെയാണ് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി ഈ നിലയിൽ സ്വർണവില എത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വർധിച്ചത്. ഡിസംബർ ഒന്നിന് ഏറ്റവും കുറഞ്ഞ നിലയിലായിരുന്ന സ്വർണവിലയാണ് ദിവസങ്ങൾക്കുള്ളിൽ കുതിച്ചുയർന്നത്.

    ഡിസംബർ ഒന്നിന് 39,000 രൂപയായിരുന്നു പവന് വില. ഗ്രാമിന് 4875 രൂപയുമായിരുന്നു വില. നവംബർ 30ന് 38,760 രൂപയായിരുന്ന വില ഡിസംബർ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വർധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബർ മാസം 37,280 രൂപയിൽ തുടങ്ങി, പകുതി പിന്നിട്ടപ്പോൾ 39,000 രൂപയിലെത്തി. എന്നാൽ മാസം അവസാനിച്ചപ്പോൾ 39,000ത്തിന് താഴേക്ക് സ്വർണനിരക്ക് എത്തിയിരുന്നു.

    Also Read- രാജ്യത്തെ രണ്ടാം പാദ GDP വളർച്ചാ നിരക്ക് 6.3%; കഴിഞ്ഞ വർഷത്തെ 8.4 ശതമാനത്തേക്കാൾ കുറവ്

    ഡിസംബർ മാസത്തെ സംസ്ഥാനത്തെ സ്വർണവില (പവന്)

    ഡിസംബർ 1- 39,000 രൂപ
    ഡിസംബർ 2- 39,400 രൂപ
    ഡിസംബർ 3- 39,560 രൂപ
    ഡിസംബർ 4- 39,560 രൂപ

    ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    Published by:Naseeba TC
    First published: