• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഇന്നത്തെ സ്വർണവില അറിയാം

Gold Price Today| ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണം; ഇന്നത്തെ സ്വർണവില അറിയാം

ഒക്ടോബർ ആറിന് കൂടിയ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്

  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായി നാലാം ദിവസവും ഉയർന്നനിലയിൽ സ്വർണവില. ഒക്ടോബർ ആറിന് കൂടിയ സ്വർണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. പവന് 38,280 രൂപയും ഗ്രാമിന് 4785 രൂപയുമാണ് ഇന്നും വില.

ഒക്ടോബർ അഞ്ചിന് പവന് 38,200 രൂപയായിരുന്ന വില ആറിന് പവന് 80 രൂപയും ഗ്രാമിന് പത്ത് രൂപയുമായിരുന്നു കൂടിയത്. ഒക്ടോബർ 1, 2 തീയ്യതികളിൽ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണവില. ഗ്രാമിന് 4650 രൂപയും പവന് 37,200 രൂപയുമായിരുന്നു.
Also Read- ഇ റുപ്പി പുറത്തിറക്കാനൊരുങ്ങി ആർബിഐ; ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ

ഒക്ടോബർ മാസത്തെ സ്വർണവില‌

  • ഒക്ടോബർ 1- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

  • ഒക്ടോബർ 2- 37,200(ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

  • ഒക്ടോബർ 3- 37480

  • ഒക്ടോബർ 4- 37880

  • ഒക്ടോബർ 5 - 38,200

  • ഒക്ടോബർ 6- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

  • ഒക്ടോബർ 7- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

  • ഒക്ടോബർ 8- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

  • ഒക്ടോബർ 9- 38,280(ഈ മാസത്തെ ഏറ്റവും ഉയർന്ന വില)


ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
Published by:Naseeba TC
First published: