സംസ്ഥാനത്ത് സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്നലെ പവന് 41720 രൂപയായിരുന്ന വില ഇന്ന് 240 രൂപ കൂടി 41,960 രൂപയിലെത്തി. ഗ്രാമിന് 5245 രൂപയാണ് ഇന്നത്തെ വില. 30 രൂപയാണ് ഇന്ന് ഗ്രാമിന് വർധിച്ചത്. 5215 രൂപയായിരുന്നു ഇന്നലെ വില.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ മാർച്ച് 10 ന് ഒറ്റയടിക്ക് 400 രൂപയായിരുന്നു പവന് കൂടിയത്. മാർച്ച് 9 ന് 40,720 എന്ന നിലയിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിലായിരുന്നു വിലയുണ്ടായിരുന്നത്. അടുത്ത ദിവസം 400 രൂപ കൂടി 41120 രൂപയായി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.
Also Read- സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചക്കു കാരണമെന്ത്? 2008ലെ വാഷിങ്ടൺ മ്യൂച്വലിന്റെ പതനത്തിനു സമാനമാകുമോ?
മാർച്ച് മാസത്തെ സ്വർണവില (പവന്)
മാർച്ച് 1: 41,280
മാർച്ച് 2: 41,400
മാർച്ച് 3: 41,400
മാർച്ച് 4: 41,480
മാർച്ച് 5: 41,480
മാർച്ച് 6: 41,480
മാർച്ച് 7: 41,320
മാർച്ച് 8: 40,800
മാർച്ച് 9: 40,720 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
മാർച്ച് 10: 41,120
മാർച്ച് 11: 41,720
മാർച്ച് 12: 41,720
മാർച്ച് 13: 41,960 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.