• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today |പവന് 400 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

Gold Price Today |പവന് 400 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ സ്വർണം

ഗ്രാമിന് 50 രൂപ കൂടി 4810 രൂപയായി.

Gold Price Today

Gold Price Today

  • Share this:
    തിരുവനന്തപുരം: കുതിച്ചുയർന്ന് സംസ്ഥാനത്ത് സ്വർണവില(Gold Price). പവന് 400 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ പവന് 38080 രൂപയായിരുന്ന സ്വർണവില ഇന്ന് 38,480 രൂപയായി. ഗ്രാമിന് 50 രൂപ കൂടി 4810 രൂപയായി. ഇന്നലെ 4760 രൂപയായിരുന്നു ഒരു ഗ്രാമിന് വില.

    ഇന്നലെയും സ്വർണവിലയിൽ നേരിയ വർധനവുണ്ടായിരുന്നു. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്നലെ കൂടിയത്. രണ്ട് ദിവസ൦ തുടർച്ചയായി വിലയിടിഞ്ഞതിന് ശേഷമാണ് ഇന്നലെ സ്വർണവില ഉയർന്നത്.

    ജൂൺ മാസത്തെ സ്വർണവില പവന്

    ജൂൺ 1 : 38,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    ജൂൺ 2 : 38080
    ജൂൺ 3 : 38,480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

    മെയ് 25ന് ആയിരുന്നു സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. പവന് 38,320 രൂപയും ഗ്രാമിന് 4790 രൂപയുമായിരുന്നു അന്നത്തെ വില.

    Also Read-ഈ മാസം 8 ദിവസം ബാങ്കുകള്‍ക്ക് അവധി; ജൂണിലെ ബാങ്ക് അവധി ദിനങ്ങൾ

    വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങള്‍ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: