• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| സ്വർണവില വീണ്ടും കൂടി; പവന് വില 40,000 ന് അടുത്ത്

Gold price Today| സ്വർണവില വീണ്ടും കൂടി; പവന് വില 40,000 ന് അടുത്ത്

പവന് 320 രൂപയും ഗ്രാമിന് 40 രൂപയുമാണ് ഇന്ന് കൂടിയത്

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold price in kerala) വീണ്ടും വർധനവ്. തുടർച്ചയായ നാല് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയിരിക്കുന്നത്. പവന് 320 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ പവന് വില നാൽപ്പതിനായിരത്തിന് അടുത്തെത്തി. ഒരു പവന്റെ ഇന്നത്തെ വില 39,200 രൂപയാണ്. ഗ്രാമിന് 40 രൂപ കൂടി 4900 രൂപയുമായി.

    ഇന്നലെ വരെ പവന് 38,880 രൂപയും ഗ്രാമിന് 4860 രൂപയുമായിരുന്നു വില. ശനിയാഴ്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് കൂടിയത്. ഞായറാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴം, വെള്ളി ദിവസങ്ങളിലും സ്വർണവില വർധിച്ചിരുന്നു. രണ്ട് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് വ്യാഴാഴ്ച്ച സ്വർണവില വർധിച്ചത്. ഏപ്രിൽ 4,5,6 തീയതികളിലായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില. ഗ്രാമിന് 4780 രൂപയും പവന് 38,240 രൂപയും.

    Also Read-പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ തുടര്‍ച്ചയായ ആറാം ദിനവും വര്‍ദ്ധനവില്ല; ഇന്നത്തെ ഇന്ധനവില

    മാർച്ച് മാസത്തിൽ കേരളത്തിൽ സ്വർണവില പവന് 40,000 കടന്നിരുന്നു. മാർച്ച്‌ 9 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് മാർച്ചിലെ ഏറ്റവും ഉയർന്ന നിരക്ക്. ഒന്നാം തീയതി രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് മാർച്ച് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    Also Read-ATMൽ നിന്ന് ഇനി കാർഡില്ലാതെയും പണമെടുക്കാം; അറിയേണ്ട കാര്യങ്ങൾ

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Naseeba TC
    First published: