• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണവില

Gold price Today| ഇന്നലെ ഈ മാസത്തെ ഉയർന്ന നിരക്കിൽ; ഇന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ സ്വർണവില

പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു പവന് 38,080 രൂപയും ഗ്രാമിന് 4760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 38,480 രൂപയും ഗ്രാമിന് 4810 രൂപയുമായിരുന്നു ഇന്നലത്തെ വില. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

    ഇന്നലെ പവന് 80 രൂപ കൂടിയാണ് സ്വർണവില ഈ മാസത്തെ ഉയർന്ന നിലയിൽ എത്തിയത്.

    ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില പട്ടിക ഇതാ:

    1 ജൂലൈ - 38280, 38,080

    2 ജൂലൈ - 38400, 38,200

    3 ജൂലൈ - 38,200

    4 ജൂലൈ - 38,400

    5 ജൂലൈ - 38, 480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

    6 ജൂലൈ - 38,080 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
    Also Read- പാചക വാതക വിലയില്‍ വര്‍ധനവ്; ഗാര്‍ഹിക സിലിണ്ടറിന് 50 രൂപ കൂട്ടി

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്

    സ്വർണ്ണത്തിന്റെ (Gold ) ഇറക്കുമതി തീരുവയിൽ (Import Duty) കേന്ദ്ര സർക്കാർ (Union government) 5 ശതമാനം വർധനവ് വരുത്തി. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയത്.

    കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

    ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് സ്വർണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. ഈ മാസം പൊതുവെ സ്വർണ്ണത്തിനു വില ഉയർന്ന സാഹചര്യമാണ് കണ്ടുവന്നത്.
    Published by:Naseeba TC
    First published: