തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. ഇന്നലെ പവന് 36760 രൂപയായിരുന്ന സ്വർണവില ഇന്ന് 120 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4580 രൂപയായി. ഇന്നലെ ഒരു ഗ്രാമിന് 4580 രൂപയായിരുന്നു വില.
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില ഇന്നലെ വീണ്ടും താഴേക്ക് പോയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,680 രൂപയായിരുന്നു ഞായറാഴ്ചത്തെ വില.
സെപ്റ്റംബർ 16 നായിരുന്നു സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിൽ ഇതിനു മുമ്പ് എത്തിയത്. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയിൽ തുടർന്ന സ്വർണവില സെപ്റ്റംബർ 14നാണ് കുറഞ്ഞുതുടങ്ങിയത്. വ്യാഴാഴ്ച പവന് 36,960 ആയിരുന്നു. വ്യാഴാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ബുധനാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞ് ഗ്രാമിന് 4,640 രൂപയിലും പവന് 37,120 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബർ 6 ന് രേഖപ്പെടുത്തിയ ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമാണ്.
Also Read-
രാജ്യത്തെ ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ-ഡീസൽ നിരക്കുകൾസെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്)സെപ്റ്റംബർ 1- 37, 200 രൂപ
സെപ്റ്റംബർ 2- 37,120 രൂപ ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 3- 37,320 രൂപ
സെപ്റ്റംബർ 4- 37,320 രൂപ
സെപ്റ്റംബർ 5- 37,400 രൂപ
സെപ്റ്റംബർ 6- 37,520 രൂപ
സെപ്റ്റംബർ 7- 37,120 രൂപ
സെപ്റ്റംബർ 8- 37,320 രൂപ
സെപ്റ്റംബർ 9- 37,400 രൂപ
സെപ്റ്റംബർ 10- 37,400 രൂപ
സെപ്റ്റംബർ 11- 37,400 രൂപ
സെപ്റ്റംബർ 12- 37,400 രൂപ
സെപ്റ്റംബർ 13- 37,400 രൂപ
സെപ്റ്റംബർ 14- 37,120 രൂപ
സെപ്റ്റംബർ 15- 36,960 രൂപ
സെപ്റ്റംബർ 16- 36,640 രൂപ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
സെപ്റ്റംബർ 17- 36,760 രൂപ
സെപ്റ്റംബർ 18- 36760 രൂപ
സെപ്റ്റംബർ 19- 36,680 രൂപ
സെപ്റ്റംബർ 20- 36,760 രൂപ
സെപ്റ്റംബർ 21- 36,640 രൂപ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.