• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today|സ്വർണവില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price)കുറഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ഒരു പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമാണ് ഇന്നത്തെ വില.

    പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഇന്നലെ പവന് 37,160 രൂപയും ഗ്രാമിന് 4645 രൂപയുമായിരുന്നു വില.

    Also Read-കുത്തനെയിടിഞ്ഞ് രൂപയുടെ മൂല്യം; സാധാരണക്കാരെ എങ്ങനെ ബാധിക്കും?

    പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് ഈ മാസം സ്വർണവില കുത്തനെ കുറഞ്ഞത്.

    മെയ് മാസത്തിലെ സ്വർണവില പവന്

    മെയ് 1: 37920

    മെയ് 2: 37760

    മെയ് 3: 37760

    മെയ് 4: 37600

    മെയ് 5: 37920

    മെയ് 6: 37680

    മെയ് 7: 37920

    മെയ് 8: 37920

    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    മെയ് 10: 37680

    മെയ് 11: 37400

    മെയ് 12: 37760

    മെയ് 13: 37,160

    ‌മെയ് 14: 37,000 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: