• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today|സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

Gold Price Today|സ്വർണവില വീണ്ടും കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ

നാല് ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായിരുന്നു.

  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (Gold Price )വീണ്ടും കുറഞ്ഞു. നാല് ദിവസത്തിനു ശേഷം കഴിഞ്ഞ ദിവസം സ്വർണവിലയിൽ വർധനവുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും വില കുറ‍ഞ്ഞത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമായിരുന്നു ഇന്നലെ വർധിച്ചത്. ഇന്ന് പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 36,880 രൂപയും ഗ്രാമിന് 4610 രൂപയുമാണ് ഇന്നത്തെ വില.

    മൂന്ന് മാസത്തിനിടയിൽ ഇതാദ്യമായാണ് സ്വർണവില പവന് 37,000 ൽ താഴെ എത്തുന്നത്.

    ശനി, ഞായർ തിങ്കൾ ദിവസങ്ങളിൽ പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുമായിരുന്നു സ്വർണവില. അതുവരെയുള്ള ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഏറ്റവും ഒടുവിലായി സ്വർണവില വർധിച്ചത് ഈ മാസം 12നായിരുന്നു. പവന് 38,000 രൂപ വരെ ഉയർന്ന ശേഷമാണ് സ്വർണ വില താഴേക്കു പോയത്. മെയ് മാസം ഒൻപതിനായിരുന്നു സ്വർണവില ഏറ്റവും ഉയർന്ന നിലയിൽ എത്തിയത്.
    Also Read-മ്യൂച്വൽ ഫണ്ടിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ ചെയ്യേണ്ടത് എന്ത്? അറിയേണ്ടതെല്ലാം

    മെയ് മാസത്തെ സ്വർണവില, പവന്:

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400
    മെയ് 12: 37,760
    മെയ് 13: 37,160
    ‌മെയ് 14: 37,000
    ‌മെയ് 15: 37,000
    ‌മെയ് 16: 37,000
    മെയ് 17: 37,240
    മെയ് 18: 36,880 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Naseeba TC
    First published: