നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|പവന് 120 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

    Gold Price Today|പവന് 120 രൂപ കൂടി; സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിൽ

    ഗ്രാമിന് 15 രൂപ കൂടി 4525 രൂപയായി

    Gold

    Gold

    • Share this:
      തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയിൽ (Gold Price Today) വീണ്ടും വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കൂടിയത്. ഇന്നലെ വരെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവില (Gold Price) ഇന്ന് വീണ്ടും വർധിച്ചു.

      പവന് 120 രൂപയുടെ വർധനവാണ് ഇന്നുണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 36,200 രൂപയാണ്. ഗ്രാമിന് 15 രൂപ കൂടി 4525 രൂപയായി. ഇന്നലെ വരെ പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു വില.

      കഴിഞ്ഞ ശനിയാഴ്ച്ചയാണ് പവന് 120 രൂപയും ഗ്രാമിന് 15 രൂപയും വർധിച്ചത്. ഇന്ന് വീണ്ടും സമാനമായ വില വർധനവാണ് ഉണ്ടായിരിക്കുന്നത്.

      ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് അവസാനമായി സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്.

      Also Read-Fuel price | നഗരങ്ങളിലെ പെട്രോൾ, ഡീസൽ നിരക്ക്; ഇന്നത്തെ വില അറിയാം
      നവംബർ 16 നായിരുന്നു കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ വില എത്തിയത്. 36,920 രൂപയായിരുന്നു അന്ന് പവന്. നവംബർ തുടക്കത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്ന സ്വർണം പിന്നീട് വില കൂടുന്ന കാഴ്ച്ചയാണ് കണ്ടത്. നവംബർ 3, 4 തീയതികളിൽ കുറഞ്ഞ നിരക്കായ 35,640 രൂപയായിരുന്നു സ്വർണവില.

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      ഡിസംബർ 14- Rs. 36,200
      Published by:Naseeba TC
      First published: