തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില (gold price) ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിൽ. ഇന്നലെയാണ് പവന് 38,720 രൂപയും ഗ്രാമിന് 4840 രൂപയുമായി സ്വർണവില ഉയർന്നത്. പവന് 560 രൂപയും ഗ്രാമിന് 70 രൂപയുമാണ് കഴിഞ്ഞ ദിവസം കൂടിയത്. ഇന്നും ഇതേ നിരക്ക് തുടരുകയാണ്.
മാർച്ച് 1 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിലയിൽ സ്വർണവില ഉണ്ടായിരുന്നത്. 37,360 രൂപയായിരുന്നു ഒരു പവന് വില. മാർച്ച് രണ്ടിന് ഇത് 800 രൂപ കൂടി 38160 ആയി. മാർച്ച് മൂന്നിന് വീണ്ടും വില കുറഞ്ഞതിനു ശേഷം നാലിന് 38160 ൽ തന്നെ എത്തി.
സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജ്ജ് എന്നിങ്ങനെ വിവിധ ഘടകങ്ങൾ കാരണം സ്വർണ്ണത്തിന്റെ വില ദിനംപ്രതി മാറുന്നു.
ഏറ്റവും പുതിയ മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച് (MCX) ഡാറ്റ സൂചിപ്പിക്കുന്നത് പ്രകാരം സ്വർണ്ണ ഫ്യൂച്ചറുകൾ 1.50 ശതമാനം ഉയർന്ന് 52,549.00 രൂപയിലെത്തി. ഈ വർഷം മെയ് 5 ന് മെച്യൂരിറ്റി പ്രാപിക്കുന്ന സിൽവർ ഫ്യൂച്ചറുകൾ 1.87 ശതമാനം ഉയർന്ന് 69,173.00 രൂപയിലെത്തി.
മാർച്ച് മാസത്തെ സ്വർണവില പവന്:
മാർച്ച് 1: 37,360 (ഈ മാസത്തെ ഏറ്റവും താഴ്ന്ന വില
മാർച്ച് 2: 38160
മാർച്ച് 3: 37840
മാർച്ച്4: 38160
മാർച്ച്5: 38,720
മാർച്ച്6: 38,720
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.