തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ( (Gold Price)ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 36,560 രൂപയായിരുന്നു. ഇന്നും ഇതേ വില തുടരുകയാണ്. ഗ്രാമിന് 4570 രൂപയുമാണ് ഇന്ന് വില. ഡിസംബർ 16 ന് 36,240 രൂപയായിരുന്നു സംസ്ഥാനത്ത് സ്വർണവില. അന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് വർധിച്ചത്.
കഴിഞ്ഞ ഒരു മാസത്തിനിടെ സ്വർണവിലയിൽ ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. നവംബർ 13 ന് ഗ്രാമിന് 4610 രൂപയായിരുന്നു വില. നവംബർ 25 ന് 4470 രൂപയായി സ്വർണ വില കുറഞ്ഞു. നവംബർ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വർണവില വർധിച്ചു. നവംബർ 30 ന് 4485 രൂപയായിരുന്നു വില. പിന്നീട് 4445 രൂപയിലേക്ക് ഇടിഞ്ഞ ശേഷമാണ് സ്വർണത്തിന് 4510 രൂപയിൽ എത്തിയത്. പിന്നീട് ഗ്രാമിന് 15 രൂപ ഉയർന്ന് 4525 രൂപയായി.
ദിവസങ്ങൾക്ക് ശേഷം 4500 ലേക്ക് താഴ്ന്നുവെങ്കിൽ ഇന്ന് വലിയ വർധനവോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തി.
Also Read-
രാജ്യത്ത് ഏറ്റവും കൂടുതല്‍ കടലാസ് കമ്പനികള്‍ കേരളത്തിലെന്ന് കേന്ദ്ര കോർപ്പറേറ്റ് അഫയേഴ്സ് മന്ത്രാലയംഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.
ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:ഡിസംബർ 1- Rs. 35,680
ഡിസംബർ 2- Rs. 35,680
ഡിസംബർ 3- Rs. 35,560
ഡിസംബർ 4- Rs. 35,800
ഡിസംബർ 5- Rs. 35,800
ഡിസംബർ 6- Rs. 35,800
ഡിസംബർ 7- Rs. 35,800
ഡിസംബർ 8- Rs. 35,960
ഡിസംബർ 9- Rs. 35,960
ഡിസംബർ 10- Rs. 35,960
ഡിസംബർ 11- Rs. 36,080
ഡിസംബർ 12- Rs. 36,080
ഡിസംബർ 13- Rs. 36,080
ഡിസംബർ 14- Rs. 36,200
ഡിസംബർ 15- Rs. 36,000
ഡിസംബർ 16- Rs. 36,240
ഡിസംബർ 17- Rs. 36,560
ഡിസംബർ 18- Rs. 36,560
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.