തിരുവനന്തപുരം: സർവകാല റെക്കോർഡും ഭേദിച്ച് സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഒരു പവൻ സ്വർണത്തിന് 42,160 രൂപയാണ് ഇന്നത്തെ വില. പവന് 280 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 35 രൂപ കൂടി 5270 രൂപയായി. 2020 ഓഗസ്റ്റ് ഏഴിനായിരുന്നു ഇതിനു മുമ്പ് സ്വർണവില പവന് 42,000 രൂപയായത്. കോവിഡ് പ്രതിസന്ധിയെ തുടർന്നായിരുന്നു അന്ന് വില കുത്തനെ കൂടിയത്.
കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്നതിനു ശേഷമാണ് ഇന്ന് വില കുത്തിനെ കൂടിയത്. ഒരു പവൻ സ്വർണത്തിന് 41,880 രൂപയായിരുന്നു ഇന്നലെ വരെ വില.
Also Read- ഇനി ഡെലിവെറികൾ പറന്നെത്തും; ഇന്ത്യയിൽ എയര്‍ കാര്‍ഗോ സര്‍വീസ് ആരംഭിച്ച് ആമസോൺ
2023 ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
ജനുവരി 1: 40,480
ജനുവരി 2: 40,360 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41,040
ജനുവരി 8: 41,040
ജനുവരി 9: 41,280
ജനുവരി 10: 41,160
ജനുവരി 11: 41,040
ജനുവരി 12: 41,120
ജനുവരി 13: 41,280
ജനുവരി 14: 41,600
ജനുവരി 15: 41,600
ജനുവരി 16: 41,760
ജനുവരി 17: 41,760
ജനുവരി 18: 41,600
ജനുവരി 19: 41,600
ജനുവരി 20: 41,880
ജനുവരി 21: 41,800
ജനുവരി 22: 41,800
ജനുവരി 23: 41,880
ജനുവരി 23: 42,160 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.