• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today| പവന് 40,000ന് തൊട്ടടുത്ത് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല

Gold price Today| പവന് 40,000ന് തൊട്ടടുത്ത് സ്വർണവില; ഇന്ന് വിലയിൽ മാറ്റമില്ല

പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ ദൂരം മാത്രമാണുള്ളത്

  • Share this:
    തിരുവനന്തപുരം/ ന്യൂഡൽഹി: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price in kerala) ഇന്ന് മാറ്റമില്ല. മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്നതിനു ശേഷം സ്വർണ വില ഇന്നലെ വർധിച്ചിരുന്നു. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ ഒരു പവന് വില 39,880 രൂപയും ഗ്രാമിന് 4985 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. പവന് 40,000 രൂപയിലെത്താൻ 120 രൂപയുടെ ദൂരം മാത്രമാണുള്ളത്.

    ഞായറാഴ്ച വരെ പവന് 39,640 രൂപയും ഗ്രാമിന് 4955 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയാണ് പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടിയത്. ഇതിനു ശേഷം വിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഏപ്രിൽ 13 ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയും വർധിച്ചിരുന്നു. ഗ്രാമിന് 4935 രൂപയും പവന് 39,480 രൂപയുമായിരുന്നു ഏപ്രിൽ 13 ലെ സ്വർണവില. ഏപ്രിൽ 12 ന് സ്വർണവില പവന് 39200 രൂപയും ഗ്രാമിന് 4900 രൂപയുമായിരുന്നു.

    Also Read- WinWin W 664 Kerala Lottery Results | വിന്‍ വിന്‍ W 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 75 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്?

    ബെംഗളൂരു നഗരത്തിൽ 10 ഗ്രാം 22 കാരറ്റിന് 49,860 രൂപയും 24 കാരറ്റിന്റെ 10 ഗ്രാമിന്റെ സ്വർണ വില 54,390 രൂപയുമാണ്. ഹൈദരാബാദിലെ സ്വർണ വില 10 ഗ്രാം 22 കാരറ്റിന് 49,860 രൂപയും 24 കാരറ്റിന് 54,390 രൂപയുമാണ്. വിശാഖപട്ടണത്തെ സ്വർണവില 10 ഗ്രാം 22 കാരറ്റിന് 49,860 രൂപയും 24 കാരറ്റ് സ്വർണത്തിന് 54,390 രൂപയുമാമ്. അതേസമയം, ഹൈദരാബാദ്, കൊച്ചി, വിശാഖപട്ടണം എന്നിവിടങ്ങളിൽ ഒരു കിലോഗ്രാം വെള്ളി വില 75,200 രൂപയായി.

    ഏപ്രിൽ മാസത്തിലെ സ്വർണവില, പവന്

    ഏപ്രിൽ 1: 38,480
    ഏപ്രിൽ 2: 38,360
    ഏപ്രില്‍ 3: 38,360
    ഏപ്രിൽ 4: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 5: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 6: 38,240 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
    ഏപ്രിൽ 7: 38,400
    ഏപ്രിൽ 8: 38,600
    ഏപ്രിൽ 9: 38,880
    ഏപ്രിൽ 10: 38,880
    ഏപ്രിൽ 11: 38,880
    ഏപ്രിൽ 12: 39,200
    ഏപ്രിൽ 13: 39,480
    ഏപ്രിൽ 14: 39,640
    ഏപ്രിൽ 15: 39,640
    ഏപ്രിൽ 16: 39,640
    ഏപ്രിൽ 17: 39,640
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    ഏപ്രിൽ 18: 39,880 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)

    Also Read- Petrol Diesel price | ആശ്വാസത്തിന്റെ പതിമൂന്നാം നാൾ; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്. സംസ്ഥാന നികുതികൾ, എക്സൈസ് തീരുവ, മേക്കിംഗ് ചാർജുകൾ തുടങ്ങിയ ഘടകങ്ങളും വില വ്യത്യാസത്തിന് കാരണമാകുന്നു.
    Published by:Rajesh V
    First published: