നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price Today|പവന് 200 രൂപ കുറഞ്ഞു; ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ കുറവ്

    Gold Price Today|പവന് 200 രൂപ കുറഞ്ഞു; ദിവസങ്ങൾക്ക് ശേഷം സ്വർണ വിലയിൽ കുറവ്

    ഇന്നലെ ഒരു പവന് 36,200 രൂപയായിരുന്ന വില ഇന്ന് 36,000 ൽ എത്തി.

    • Share this:
      തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price Today)കുറവ്. പവന് 200 രൂപയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇന്നലെ ഒരു പവന് 36,200 രൂപയായിരുന്ന വില ഇന്ന് 36,000 ൽ എത്തി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4500 രൂപയായി.

      ഡിസംബർ മൂന്നിനായിരുന്നു സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. ഒരു പവന് 35,560 രൂപയായിരുന്നു അന്ന് വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കും അന്നാണ് രേഖപ്പെടുത്തിയത്. ഇതിനുശേഷം പവന് 240 കൂടിയാണ് ഡിസംബർ നാലിന് 35,800 രൂപയായത്. ഇതിനു ശേഷം ഡിസംബർ എട്ടിന് 35,35,960 രൂപയിൽ സ്വർണ വില. തുടർന്നുള്ള രണ്ട് ദിവസങ്ങളിൽ ഇതേ വില തുടർന്നതിനു ശേഷം ഡിസംബർ 11 ന് 36,080 രൂപയിൽ സ്വർണവില എത്തി.

      ശേഷം ഇന്നലെ പവന് ഇരുന്നൂറ് രൂപ വർധിച്ച് 36,200 രൂപയായി.

      Also Read-Petrol Diesel prices | പെട്രോൾ, ഡീസൽ വില; ഇന്നത്തെ നിരക്കുകൾ

      ഡിസംബർ മാസത്തെ സ്വർണവില (പവന്) പട്ടിക ചുവടെ:

      ഡിസംബർ 1- Rs. 35,680
      ഡിസംബർ 2- Rs. 35,680
      ഡിസംബർ 3- Rs. 35,560
      ഡിസംബർ 4- Rs. 35,800
      ഡിസംബർ 5- Rs. 35,800
      ഡിസംബർ 6- Rs. 35,800
      ഡിസംബർ 7- Rs. 35,800
      ഡിസംബർ 8- Rs. 35,960
      ഡിസംബർ 9- Rs. 35,960
      ഡിസംബർ 10- Rs. 35,960
      ഡിസംബർ 11- Rs. 36,080
      ഡിസംബർ 12- Rs. 36,080
      ഡിസംബർ 13- Rs. 36,080
      ഡിസംബർ 14- Rs. 36,200
      ഡിസംബർ 15- Rs. 36,000
      Published by:Naseeba TC
      First published: