നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സ്വർണവില താഴേയ്ക്ക്; ഇന്നത്തെ വില അറിയാം

  Gold Price Today| സ്വർണവില താഴേയ്ക്ക്; ഇന്നത്തെ വില അറിയാം

  ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു സ്വർണവില

  gold

  gold

  • Share this:
   തിരുവനനന്തപുരം: ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിലയിലായിരുന്ന സ്വർണവിലയിൽ (Gold Price )ഇന്ന് ഇടിവ്. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്(Gold)35,800 രൂപയും ഗ്രാമിന് 4,475 രൂപയുമാണ് ഇന്നത്തെ വില. ഒരു പവന് 36,040 രൂപയും ഗ്രാമിന് 4505 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്.

   ഞായറാഴ്ച സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. എന്നാൽ ശനിയാഴ്ച പവന് 160 രൂപ കൂടി 35,800 രൂപയിലെത്തിയിരുന്നു. വെള്ളിയാഴ്ച വിലയിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച പവന് 80 രൂപ വർധിച്ചിരുന്നു. ബുധനാഴ്ച്ച ഒരു പവന് 35,560 രൂപയും ഗ്രാമിന് 4445 രൂപയമായിരുന്നു.‌ ഒക്ടോബർ ഒന്നിനായിരുന്നു ഈ മാസം ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണ വ്യാപാരം നടന്നത്. 34,720 രൂപയായിരുന്നു ഒന്നാം തീയതിയിലെ വില.

   ഇതിന് മുൻപ് ഈ മാസം 15 ന് സ്വർണം ഏറ്റവും ഉയർന്ന നിലയിലെത്തി. 35,840 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്. ഈ മാസമാദ്യം താണുനിന്ന സ്വർണവില ക്രമേണ വർധിക്കുന്നതാണ് കാണുന്നത്. ഇനിയുള്ള ദിവസങ്ങളിലും വില ഉയരുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

   Also Read-Petrol Diesel Price|പിടി തരാതെ ഇന്ധനവില മേൽപോട്ട്; തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 110 രൂപ

   വില ഉയർന്നാലും താഴ്ന്നാലും സ്വർണം മലയാളികളെ സംബന്ധിച്ചിടത്തോളം എക്കാലത്തും സുരക്ഷിത നിക്ഷേപമാണ്. നിക്ഷേപമൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം സൂക്ഷിക്കാനാണ് ജനം താൽപര്യപ്പെടുന്നത്. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ കണക്കാക്കി ഗോൾഡ് അസോസിയേഷനുകളാണ് സ്വർണ വില നിശ്ചയിക്കുന്നത്. കോവിഡ് ആശങ്കയകന്നതും ആവശ്യകത കൂടിയതുമാണ് മഞ്ഞലോഹത്തിന് ഗുണകരമായത്.

   ഈ മാസത്തെ സ്വർണവില (പവന്) ഇതുവരെ

   ഒക്ടോബർ 1- Rs. 34,720 (ഏറ്റവും കുറഞ്ഞ നിരക്ക്)

   ഒക്ടോബർ 2- 34800

   ഒക്ടോബർ 3- 34800

   ഒക്ടോബർ 4- 34800

   ഒക്ടോബർ 5- 35000

   ഒക്ടോബർ 6- 34880

   ഒക്ടോബർ 7- 35040

   ഒക്ടോബർ 8- 35120

   ഒക്ടോബർ 9- 35120

   ഒക്ടോബർ 10- 35120

   ഒക്ടോബർ 11- 35120

   ഒക്ടോബർ 12- 35320

   ഒക്ടോബർ 13- 35320

   ഒക്ടോബർ 14- 35760

   ഒക്ടോബർ 15- 35,840

   ഒക്ടോബർ 16- 35360

   ഒക്ടോബർ 17- 35360

   ഒക്ടോബർ 18- 35,440

   ഒക്ടോബർ 19- 35,440

   ഒക്ടോബർ 20- 35,560

   ഒക്ടോബർ 21- 35,640

   ഒക്ടോബർ 22- 35,640

   ഒക്ടോബർ 23- 35,800

   ഒക്ടോബർ 24- 35,800

   ഒക്ടോബർ 25- 35,880

   ഒക്ടോബർ 26- 36,040 (ഏറ്റവും കൂടിയ നിരക്ക്)

   ഒക്ടോബർ 27- 35,800

   അതേസമയം നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ സ്വർണത്തിന് അത്ര നല്ല സമയമായിരുന്നില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിൽ (പവന് 42,000) രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് 915 രൂപയാണ് കുറഞ്ഞത്.
   Published by:Naseeba TC
   First published:
   )}