• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ നിരക്കുകള്‍ അറിയാം

Gold Price | സ്വര്‍ണവില വീണ്ടും കുറഞ്ഞു, ഇന്നത്തെ നിരക്കുകള്‍ അറിയാം

തുടര്‍ച്ചയായ നാലുദിവസം മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ ഇടിവ്. പവന് 560 രൂപയുടെ കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 37520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപ കുറഞ്ഞ് 4690 രൂപയിലെത്തി.

    തുടര്‍ച്ചയായ നാലുദിവസം മാറ്റമില്ലാത തുടർന്ന സ്വർണവില ഇന്നലെ കുറഞ്ഞിരുന്നു. ഒക്ടോബര്‍ മാസത്തിലെ ആദ്യ 2 ദിനങ്ങളില്‍ 37200 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ മികച്ച നിലയില്‍ ഉയര്‍ന്നിരുന്നു. ഒക്ടോബര്‍ 6 മുതല്‍ 9 വരെ 38280 എന്ന നിലയില്‍ ഈ മാസത്തെ മികച്ച വിലയിലെത്തി.
    തീയതി1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
    1-ഒക്ടോബർ-22 37,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    2-ഒക്ടോബർ-2237,200 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    3-ഒക്ടോബർ-2237480
    4-ഒക്ടോബർ-2237880
    5-ഒക്ടോബർ-2238200
    6-ഒക്ടോബർ-2238,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    7-ഒക്ടോബർ-22 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    8-ഒക്ടോബർ-2238,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    9-ഒക്ടോബർ-22 38,280 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    10-ഒക്ടോബർ-22ഇന്നലെ »38080
    11-ഒക്ടോബർ-22ഇന്ന് » 37,520

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
    Published by:Arun krishna
    First published: