സംസ്ഥാനത്ത് സ്വര്‍ണവിപണയില്‍ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് 41160 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 5145 രൂപയുമാണ് ഇന്നത്തെ വില. കേരളത്തില്‍ ഇന്നലെ സ്വര്‍ണവിപണിയില്‍ വര്‍ധനവ് ഉണ്ടായിരുന്നു. ഒരു പവൻ സ്വർണത്തിന് 41280 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഒരു ഗ്രാം സ്വർണത്തിന് 5160 രൂപയായിരുന്നു ഇന്നലത്തെ വില.
പുതുവർഷത്തിലെ ആദ്യ ദിനം മുതൽ 40000 രൂപയ്ക്ക് മുകളിൽ തുടരുകയാണ് സ്വർണവില. സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയത് ജനുവരി രണ്ടിനായിരുന്നു. അന്ന് 40,360 രൂപയായിരുന്നു സ്വർണവില. എന്നാൽ പിന്നീട് ഒരാഴ്ച കൊണ്ട് സ്വർണവില പവന് 920 രൂപ വർദ്ധിക്കുകയായിരുന്നു.
ജനുവരി മാസത്തിലെ സ്വർണവിലവിവര പട്ടിക ചുവടെ:
.ജനുവരി 1: 40480 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ജനുവരി 2: 40,360
ജനുവരി 3: 40,760
ജനുവരി 4: 40,880
ജനുവരി 5: 41,040
ജനുവരി 6: 40,720
ജനുവരി 7: 41040
ജനുവരി 8: 41040
ജനുവരി 9: 41280
ജനുവരി 10; 41160
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.