• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today | സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില അറിയാം

Gold Price Today | സ്വര്‍ണവിലയില്‍ നേരിയ കുറവ്; ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില അറിയാം

ഒരു പവന്‍ സ്വര്‍ണത്തിന് 36,680 രൂപയാണ് ഇന്നത്തെ വില

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    സംസ്ഥാനത്ത് സ്വര്‍ണവിപണിയില്‍ നേരിയ ഇടിവ്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് കുറഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസം വിലയില്‍ സ്ഥിരത കൈവരിച്ച ശേഷമാണ് സ്വര്‍ണവില വീണ്ടും താഴേക്ക് പോയത്. ഒരു പവന്‍ സ്വര്‍ണത്തിന് 36,680 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 4585 രൂപ. പവന് 36,760 രൂപയും ഗ്രാമിന് 4595 രൂപയുമായിരുന്നു ഇന്നലത്തെ വില.

    സെപ്റ്റംബര്‍ 6ന് പവന് 37520 രൂപ എന്ന നിരക്കില്‍ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴേക്ക് പോയി. സെപ്റ്റംബര്‍ 16ന് പവന് 36640 രൂപ എന്ന ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് സ്വര്‍ണവിപണി താഴ്ന്നു.



















































































    തീയതി1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
    1-സെപ്തംബർ-2237200
    2-സെപ്തംബർ-2237120
    3-സെപ്തംബർ-2237320
    4-സെപ്തംബർ-2237320
    5-സെപ്തംബർ-2237400
    6-സെപ്തംബർ-22രൂപ. 37,520 (മാസത്തിലെ ഏറ്റവും ഉയർന്നത്)
    7-സെപ്തംബർ-2237120
    8-സെപ്തംബർ-2237320
    9-സെപ്തംബർ-2237400
    10-സെപ്തംബർ-2237400
    11-സെപ്തംബർ-2237400
    12-സെപ്തംബർ-2237400
    13-സെപ്തംബർ-2237400
    14-സെപ്തംബർ-2237120
    15-സെപ്തംബർ-2236960
    16-സെപ്തംബർ-22രൂപ. 36,640 (മാസത്തിലെ ഏറ്റവും കുറഞ്ഞ)
    17-സെപ്തംബർ-2236760
    18-സെപ്തംബർ-22
    ഇന്നലെ »
    36760
    19-സെപ്തംബർ-22
    ഇന്ന് »
    രൂപ. 36,680

    തലമുറകളായി സ്വർണം മൂല്യവത്തായ ഒരു വസ്തുവാണ്. സ്വർണ്ണത്തിന്റെ ദീർഘകാല മൂല്യം അതിന്റെ സ്ഥിരതയും കാലാകാലങ്ങളിലെ ആകർഷകത്വവും സൂചിപ്പിക്കുന്നു. സാമ്പത്തികമാന്ദ്യ സമയത്ത് അതിന്റെ മൂല്യം വേഗത്തിൽ വീണ്ടെടുക്കുന്നതിനാൽ നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപങ്ങളിലൊന്നായി സ്വർണത്തെ കണക്കാക്കുന്നു. സ്റ്റോക്ക് മാർക്കറ്റിന്റെ അല്ലെങ്കിൽ സാമ്പത്തിക ചലനങ്ങളുടെ വിപരീത ദിശയിൽ സ്വർണത്തിന്റെ മൂല്യം ഇടയ്ക്കിടെ മാറുന്നു.
    Published by:Arun krishna
    First published: