• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price | സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞു, ഇന്നത്തെ വില അറിയാം

Gold Price | സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 280 രൂപ കുറഞ്ഞു, ഇന്നത്തെ വില അറിയാം

ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപയാണ് ഇന്ന് കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 37120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. ഈ മാസം തന്നെ ഇത് മൂന്നാം തവണാണ് പവന്‍റെ വില 37120ല്‍ എത്തുന്നത്. 4640 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തെത്.

    കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ മാറ്റം പ്രകടമായിരുന്നില്ല.സെപ്റ്റംബര്‍ ആറിന് പവന്‍റെ വില സെപ്റ്റംബറിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ (37520) എത്തിയിരുന്നു.

    ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗ്ഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

    സെപ്റ്റംബർ മാസത്തെ സ്വർണവിലവിവര പട്ടിക ചുവടെ (പവന്):
    തീയതി1 പവൻ സ്വർണ്ണത്തിന്റെ വില (രൂപ)
    1-സെപ്തംബർ-2237200
    2-സെപ്തംബർ-22രൂപ. 37,120 (മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
    3-സെപ്തംബർ-2237320
    4-സെപ്തംബർ-2237320
    5-സെപ്തംബർ-2237400
    6-സെപ്തംബർ-22രൂപ. 37,520 (മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)
    7-സെപ്തംബർ-22രൂപ. 37,120 (മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
    8-സെപ്തംബർ-2237320
    9-സെപ്തംബർ-2237400
    10-സെപ്തംബർ-2237400
    11-സെപ്തംബർ-2237400
    12-സെപ്തംബർ-2237400
    13-സെപ്തംബർ-22ഇന്നലെ »37400
    14-സെപ്തംബർ-22ഇന്ന് »രൂപ. 37,120 (മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)
    Published by:Arun krishna
    First published: