• HOME
  • »
  • NEWS
  • »
  • money
  • »
  • Gold price Today|സ്വർണവില വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 600 രൂപ

Gold price Today|സ്വർണവില വീണ്ടും കുറഞ്ഞു; പവന് കുറഞ്ഞത് 600 രൂപ

പവന് ഇന്നത്തെ വില ‌ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമാണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് ഇന്നത്തെ വില ‌ 37,480 രൂപയും ഗ്രാമിന് 4685 രൂപയുമാണ്. ഗ്രാമിന് 75 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും താഴ്ന്ന വിലയാണിത്.

    ഇന്നലെ ഗ്രാമിന് 4760 രൂപയും പവന് 38080 രൂപയുമായിരുന്നു വില. ജൂൺ അഞ്ചിന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് സ്വർണവില കുത്തനെ താഴേക്ക് പതിച്ചത്. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്നലെ ഒറ്റയിടിക്ക് കുറഞ്ഞത്.
    Also Read-രണ്ടാഴ്ചയ്ക്കിടെ മൂന്നുതവണ ലോട്ടറിയടിച്ചു; ദിവാകരന് ഇത്തവണ ലഭിച്ചത് ഒരു കോടി രൂപ

    ഈ മാസത്തെ കേരളത്തിലെ സ്വർണ്ണവില പട്ടിക

    1 ജൂലൈ - 38280, 38,080

    2 ജൂലൈ - 38400, 38,200

    3 ജൂലൈ - 38,200

    4 ജൂലൈ - 38,400

    5 ജൂലൈ - 38, 480 (ഈ മാസത്തെ ഏറ്റവും ഉയർന്ന വില)

    6 ജൂലൈ - 38,080 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    7 ജൂലൈ - 37,480 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)

    സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ കേന്ദ്ര സർക്കാർ 5 ശതമാനം വർധനവ് വരുത്തിയിരുന്നു. നിലവിൽ 7.5 ശതമാനമായിരുന്ന സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്.

    കഴിഞ്ഞ മാസം രാജ്യത്തിന്റെ വ്യാപാര കമ്മി റെക്കോർഡ് വർധന രേഖപ്പെടുത്തുകയും രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയിലേക്ക് എത്തുകയും ചെയ്ത സാഹചര്യം പരിഗണിച്ചാണ് തീരുമാനം.

    ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത് സ്വർണ്ണ വിലയുടെ കുതിച്ചുചാട്ടത്തിന് കാരണമായിട്ടുണ്ട്. ഈ മാസം പൊതുവെ സ്വർണ്ണത്തിനു വില ഉയർന്ന സാഹചര്യമാണ് കണ്ടുവന്നത്.
    Published by:Naseeba TC
    First published: