നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • money
    • »
    • Gold Price | സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

    Gold Price | സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

    മൂന്ന് ദിവസം ഒരേ വിലയിൽ തുടർന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്

    Gold Price

    Gold Price

    • Share this:
      തിരുവനന്തപുരം: മൂന്ന് ദിവസം ഒരേ വിലയിൽ തുടർന്നതിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 35,600 രൂപയിലായിരുന്നു സ്വർണം ഇന്നലെ വരെ. ഇന്ന് പവന് എൺപത് രൂപ കുറഞ്ഞ് 35,520 രൂപയായി. ഗ്രാമിന് 4,440 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്.

      ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്നശേഷം ഓഗസ്റ്റില്‍ ആദ്യം വില തുടര്‍ച്ചയായി താഴേക്ക് പോയെങ്കിലും പിന്നീട് നില മെച്ചപ്പെടുന്നതാണ് കണ്ടത്. എന്നാല്‍, നിക്ഷേപമെന്ന നിലയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി സ്വര്‍ണത്തിന്റെ നിറം മങ്ങുന്നതാണ് കണ്ടത്. കോവിഡ് ഒന്നാം തരംഗത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് സ്വര്‍ണവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്.

      ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. ഒരു വര്‍ഷത്തിനു ശേഷം 2021 ഓഗസ്റ്റ് 9ന് സ്വര്‍ണ വില പവന് 34,680 രൂപയായി താഴ്ന്നു. പവന് 7320 രൂപയുടെ കുറവാണുണ്ടായത്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നും ഗ്രാമിന് കുറഞ്ഞതാകട്ടെ 915 രൂപയും.

      സെപ്റ്റംബര്‍ മാസത്തെ ഇതുവരെയുള്ള സ്വര്‍ണ്ണവില (പവന്) :

      സെപ്റ്റംബര്‍ 1- 35,440
      സെപ്റ്റംബര്‍ 2- 35,360
      സെപ്റ്റംബര്‍ 3- 35,360
      സെപ്റ്റംബര്‍ 4- 35,600
      സെപ്റ്റംബര്‍ 5- 35,600
      സെപ്റ്റംബര്‍ 6- 35,600
      സെപ്റ്റംബര്‍ 7- 35,520

      ഓഗസ്റ്റ് മാസത്തെ സ്വര്‍ണവില (പവന്) :

      ഓഗസ്റ്റ് 1- 36,000
      ഓഗസ്റ്റ് 2- 36,000
      ഓഗസ്റ്റ് 3- 35,920
      ഓഗസ്റ്റ് 4- 35,920
      ഓഗസ്റ്റ് 5- 35,840
      ഓഗസ്റ്റ് 6- 35,680
      ഓഗസ്റ്റ് 7- 35,080
      ഓഗസ്റ്റ് 8- 35,080
      ഓഗസ്റ്റ് 9- 34,680
      ഓഗസ്റ്റ് 10- 34,680
      ഓഗസ്റ്റ് 11- 34,680
      ഓഗസ്റ്റ് 12- 34,880
      ഓഗസ്റ്റ് 13- 34,960
      ഓഗസ്റ്റ് 14- 35,200
      ഓഗസ്റ്റ് 15- 35,200
      ഓഗസ്റ്റ് 16- 35,200
      ഓഗസ്റ്റ് 17- 35,360
      ഓഗസ്റ്റ് 18- 35,440
      ഓഗസ്റ്റ് 19- 35,280
      ഓഗസ്റ്റ് 20- 35,400
      ഓഗസ്റ്റ് 21- 35,320
      ഓഗസ്റ്റ് 22- 35,320
      ഓഗസ്റ്റ് 23- 35,400
      ഓഗസ്റ്റ് 24- 35,560
      ഓഗസ്റ്റ് 25- 35,480
      ഓഗസ്റ്റ് 26- 35,360
      ഓഗസ്റ്റ് 27- 35,520
      ഓഗസ്റ്റ് 28- 35,640
      ഓഗസ്റ്റ് 29- 35,640
      ഓഗസ്റ്റ് 30- 35,560
      ഓഗസ്റ്റ് 31- 35,440

      ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം

      രാജ്യത്തെ പെട്രോൾ, ഡീസൽ വിലയിൽ ഇന്നും മാറ്റമില്ല. കഴിഞ്ഞ ദിവസം ഇന്ധനവിലയിൽ നേരിയ കുറവുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103.42 യും ഡീസൽ ലിറ്ററിന് 95.38 രൂപയുമാണ് വില. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 101.19 രൂപയാണ് ഇന്നത്തെ വില.

      മുംബൈയിൽ പെട്രോൾ ലിറ്ററിന് 107.26 രൂപയായാണ് വില. ഡീസൽ വില 96.19 രൂപയാണ്. സെപ്റ്റംബർ 5 ന് പെട്രോളിന്റെയും ഡീസലിന്റെയും വില രാജ്യമെമ്പാടുമുള്ള മെട്രോ നഗരങ്ങളിൽ കുറഞ്ഞിരുന്നു.

      ചെന്നൈയിൽ, പെട്രോൾ 99 രൂപയിൽ നിന്ന് കുറഞ്ഞ് 98.96/ലിറ്ററായി, ഡീസലിന് തമിഴ്‌നാടിന്റെ തലസ്ഥാനത്ത് ലിറ്ററിന് 93.26 രൂപയാണ് വില. ഏഴ് ദിവസത്തേക്ക് സ്ഥിരത കൈവരിച്ചതിന് ശേഷം സെപ്റ്റംബർ 1 നാണ് പെട്രോളിന്റെയും ഡീസലിന്റെയും വില കുറഞ്ഞത്. പെട്രോളിന്റെ വില 10 മുതൽ 15 പൈസ വരെ കുറഞ്ഞു, ഡീസൽ വില മാസത്തിലെ ആദ്യ ദിവസം 14 മുതൽ 15 പൈസ വരെ കുറഞ്ഞു.
      Published by:Naseeba TC
      First published:
      )}