• HOME
  • »
  • NEWS
  • »
  • money
  • »
  • Gold Price Today| സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

Gold Price Today| സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍ അറിയാം

സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായി

  • Share this:
    തിരുവനന്തപുരം / ന്യൂഡൽഹി: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില (Gold price in Kerala) കുറഞ്ഞു. ഇന്ന് ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വർണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വർണവില. ചൊവ്വാഴ്ചയും സംസ്ഥാനത്ത് സ്വർണവില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. മെയ് മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു തിങ്കളാഴ്ച സ്വർണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വർധിച്ചത്. ഗ്രാമിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില. ഞായറാഴ്ച സംസ്ഥാനത്തെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 240 രൂപ വർധിച്ചിരുന്നു. വെള്ളിയാഴ്ച സ്വർണവില കുറഞ്ഞിരുന്നു.

    Also Read- Kia EV6 മുതല്‍ ഹ്യുണ്ടായ് അയോണിക് 5 വരെ; ഇന്ത്യയില്‍ ഈ വർഷം പുറത്തിറങ്ങുന്ന ഇലക്ട്രിക് കാറുകള്‍

    ഇന്ത്യയിൽ സ്വർണ്ണ വില 3 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. എം‌സി‌എക്‌സിൽ, സ്വർണ്ണ ഫ്യൂച്ചറുകൾ ഗ്രാമിന് 0.3 ശതമാനം കുറഞ്ഞ് 50,421 രൂപയായപ്പോൾ വെള്ളി കിലോയ്ക്ക് 0.5 ശതമാനം ഇടിഞ്ഞ് 60,310 രൂപയായി. ഹൈദരാബാദ്, ബാംഗ്ലൂർ, വിശാഖപട്ടണം എന്നിവിടങ്ങളിലും ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നത്തെ നിരക്ക് അനുസരിച്ച്, ബാംഗ്ലൂർ നഗരത്തിൽ 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് 100 രൂപ കുറഞ്ഞ് 47,100 രൂപയായി. 24 കാരറ്റ് 10 ഗ്രാമിന്റെ സ്വർണ വില 51,380 രൂപയായി. ഹൈദരാബാദിലെ സ്വർണ വില 10 ഗ്രാമിന് 22 കാരറ്റിന് 47,100 രൂപയിലാണ്. 24 കാരറ്റ് സ്വർണത്തിന് 51,380 രൂപയാണ്.

    മെയ് മാസത്തിലെ സ്വർണവില, പവന്

    മെയ് 1: 37,920
    മെയ് 2: 37,760
    മെയ് 3: 37,760
    മെയ് 4: 37,600
    മെയ് 5: 37,920
    മെയ് 6: 37,680
    മെയ് 7: 37,920
    മെയ് 8: 37,920
    മെയ് 9: 38,000 (ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
    മെയ് 10: 37,680
    മെയ് 11: 37,400 (ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക്)

    Also Read- Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-312 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

    വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് ജനങ്ങൾ എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വർണ വില നിർണയിക്കപ്പെടുന്നത്.
    Published by:Rajesh V
    First published: